തായ്‌ലാന്‍ഡില്‍ പട്ടാളം അധികാരം പിടിച്ചെടുത്തു

ബാങ്കോക്ക്| jibin| Last Modified വ്യാഴം, 22 മെയ് 2014 (16:21 IST)
തായ്‌ലാന്‍ഡില്‍ ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. ടെലിവിഷന്‍ ചാനലിലൂടെയാണ് സര്‍ക്കാരിന്റെ നിയന്ത്രണം പിടിച്ചെടുത്ത വിവരം സൈനിക മേധാവി അറിയിച്ചത്. ഒരു വര്‍ഷത്തിലേറെയായി രാഷ്ട്രീയ അസ്ഥിരത തുടരുന്ന രാജ്യത്ത് ചൊവ്വാഴ്ച്ച സൈനിക നിയമം നടപ്പാക്കിയിരുന്നു. രാജ്യത്ത് രാഷ്ട്രീയ സുസ്ഥിതിയും ക്രമസമാധാനവും പുനഃസ്ഥാപിക്കുമെന്ന് സൈന്യം അറിയിച്ചു.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോടതി വിധിയിലൂടെ പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയെ പുറത്താക്കിയിരുന്നു. പുതിയ സര്‍ക്കാരിനായി പ്രക്ഷോഭം തുടരുന്നതിനിടെയാണ് പട്ടാള അട്ടിമറി. 2006ലും സൈന്യം ഇവിടെ ഭരണം പിടിച്ചെടുത്തിരുന്നു. ഷിനവത്രയുടെ സഹോദരന്‍ തക്‌സിന്‍ ഷിനവത്രയെയും സൈന്യം പുറത്താക്കി ഭരണം പിടിച്ചെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :