തായ്‌ലന്‍ഡില്‍ ഭൂചലനം: ബുദ്ധക്ഷേത്രം തകര്‍ന്നു

ബാങ്കോക്ക്| jibin| Last Modified ചൊവ്വ, 6 മെയ് 2014 (18:01 IST)
തായ്‌ലന്‍ഡില്‍ ശക്തമായ ഭൂചലനത്തില്‍ ബുദ്ധക്ഷേത്രം തകരുകയും
വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് ഭൂചലനത്തില്‍ അനുഭവപ്പെട്ടത്.

നഗരത്തിലെ ബുദ്ധക്ഷേത്രത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ചിയാങ് റയ് വിമാനത്താവളത്തിലെ ബോര്‍ഡുകളും മേല്‍ക്കൂരയും ഭൂചലനത്തില്‍ തകര്‍ന്നു. തായ്‌ലന്‍ഡിലെ വടക്കന്‍ മേഖലയിലും മ്യാന്‍മറിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രം വടക്കന്‍ തായ് സിറ്റിയ്ക്കു സമീപമാണെന്നാണ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :