ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 22 മെയ് 2014 (15:28 IST)
പ്രധാനമന്ത്രി ആയി സ്ഥാനമേറ്റെടുത്ത ശേഷം അധികം വൈകാതെ ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനികരെ സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോഡി തയ്യാറെടുക്കുന്നതായി സൂചന. ഇത് സംബന്ധിച്ച നിര്‍ദേശം പ്രതിരോധ വകുപ്പിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി ആയ ശേഷം ആദ്യം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലേക്കാകും മോഡി പോകുന്നത്. അവിടെ ജവാന്മാരുമായി അദ്ദേഹം സംവദിക്കും.
പഞ്ചാബിലെ വാഗ അതിര്‍ത്തിയിലും കിഴക്കന്‍ മേഖലയിലെ ബംഗ്ലാദേശ് അതിര്‍ത്തിയിലും അദ്ദേഹം പിന്നിട് പോകും. അതിര്‍ത്തി പ്രദേശത്തെ ജവാന്മാരുടെ സ്ഥിതി പഠിക്കുന്നതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളുടെ വികസനവും പ്രധാനമന്ത്രിയുടെ പരിഗണനയിലുണ്ടാകും.