പട്ടാളക്കാരുടെ ചിത്രം: കൊടിക്കുന്നിലിനെതിരെ പരാതി

മാവേലിക്കര| WEBDUNIA|
PRO
തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി പട്ടാളക്കാരുടെ ചിത്രം ഉപയോഗിച്ചുവെന്നാരോപിച്ച്‌ മാവേലിക്കര ലോക്‍സഭാ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനെതിരെ സംസ്ഥാന ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ക്ക്‌ പരാതി.

കൊടിക്കുന്നിലിന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ ആരംഭിച്ച കര്‍മപഥങ്ങളില്‍ കൊടിക്കുന്നില്‍ എന്ന പേജിലാണ്‌ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ സേനാംഗങ്ങള്‍ മാര്‍ച്ച്‌ നടത്തുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചത്‌.

ഐടിബിപി നൂറനാട്ട്‌ സ്ഥാപിച്ചുവെന്ന്‌ ആലേഖനം ചെയ്ത ചിത്രം കൊടിക്കുന്നില്‍ സുരേഷ്‌ തന്റെ ചിത്രത്തിനൊപ്പം തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ഥമാണ്‌ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്‌. ഓരോ വോട്ടും കൊടിക്കുന്നിലിന്‌ എന്ന തലക്കെട്ടോടുകൂടിയാണ്‌ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ഇത്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുമെന്ന്‌ പരാതിയില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അര്‍ധ സൈനിക വിഭാഗമായ ഐടിബിപിക്കാര്‍ മാര്‍ച്ച്‌ ചെയ്യുന്ന ചിത്രം തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ഉപയോഗിച്ചത്‌ ഇലക്ഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. എന്‍സിപി ദേശീയ സമിതിയംഗം അഡ്വ.മുജീബ്‌ റഹ്മാനാണ്‌ കൊടിക്കുന്നിലിനെതിരെ പരാതി നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :