കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യം, ടൂറിസ്റ്റുകളെ ആകർഷിക്കാൻ കാസിനോകളും; തായ്‌ലൻഡ് വിശേഷങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (22:07 IST)
ലോകത്തിൽ ടൂറിസം ഭൂപടത്തിൽ വലിയ സ്ഥാനമുള്ള രാജ്യമാണ് തായ്‌ലൻഡ്. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് ലോകം കരകയറുമ്പോൾ ലോകമെങ്ങുമുള്ള വിനോദസഞ്ചാരികൾ തായ്‌ലൻഡിലോട്ട് ഒഴുകുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ കൂടുതൽ വിദേശനാണ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കിയിരിക്കുകയാണ് തായ്‌ലൻഡ് ഇപ്പോൾ. കൂടാതെ നിരവധി കാസിനോകളും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോൾ തായ്‌ലൻഡിലെ എല്ലാ പ്രധാന നഗരങ്ങളിലും കാസിനോകൾ ഉൾപ്പ്ടെയുള്ള വിനോദ സമുച്ചയങ്ങൾ നിർമിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. കഞ്ചാവ് കൃഷിയും ഉപയോഗവും നിയമവിധേയമാണ്. ഈ പുതിയ നീക്കങ്ങൾ ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികളെ തായ്‌ലൻഡിലേക്ക് ആകർഷിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

വിനോദസഞ്ചാരികളെ കൊണ്ട് പരമാവധി പണം രാജ്യത്തിനകത്ത് ചിലവഴിപ്പിക്കുക എന്നതാണ് തായ്‌ലൻഡ് സർക്കാർ ലക്ഷ്യമിടുന്നത്. അനധികൃത കാസിനോകളുടെ പ്രവർത്തനം തടയാനുംകനത്ത നികുതിയിലൂടെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം പകരാനും പുതിയ നീക്കം സഹായകരമാകും എന്നാണ് കണക്കുകൂട്ടല്‍. നിലവിൽ കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‌ലാൻഡ്. ജൂൺ 9 മുതലാണ് രാജ്യത്ത് കഞ്ചാവ് കൃഷി ചെയ്യുന്നതും ഉപയോഗിക്കുന്നതും കൈവശം വെയ്ക്കുന്നതും കുറ്റകരമല്ലാതാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :