കഞ്ചാവ് വളര്‍ത്താന്‍ അനുമതിയുള്ള ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലന്റ്; ജൂണില്‍ ഒരുമില്യണ്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (11:59 IST)
കഞ്ചാവ് വളര്‍ത്താന്‍ അനുമതിയുള്ള ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലന്റ്. ജൂണില്‍ ഒരുമില്യണ്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി അനുടിന്‍ ചാര്‍വിറകുല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആരോഗ്യ കാര്യത്തിന് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കാവുന്നതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വ്യവസായ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പൊതുസ്ഥലത്തിരുന്ന് വലിക്കാനും പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :