സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (07:46 IST)
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം തങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും എല്ലാ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സബീഹുള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയുമായുള്ള താലിബാന്റെ എല്ലാ വ്യാപാരബന്ധങ്ങളും മരവിപ്പിച്ചതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അഫ്ഗാന്‍ ഭരണത്തില്‍ എല്ലാവരുടേയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാട്
ഇന്ത്യ അമേരിക്കയേയും റഷ്യയേയും അറിയിച്ചിട്ടുണ്ട്.