താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടേയും സിഖുകാരുടേയും സുരക്ഷയില്‍ ഉറപ്പ് നല്‍കിയെന്ന് അകാലിദള്‍ നേതാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (18:49 IST)
താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടേയും സിഖുകാരുടേയും സുരക്ഷയില്‍ ഉറപ്പ് നല്‍കിയെന്ന് അകാലിദള്‍ നേതാവ് മഞ്ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ഇതോടൊപ്പം താലിബാന്‍ വക്താക്കള്‍ കബൂളിലെ കര്‍തെ പാര്‍വണ്‍ സാഹിബ് ഗുരുദ്വാരയിലെത്തി നേതാക്കളെ കാണുന്ന വീഡിയോയും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാബൂളിലെ ഗുരുദ്വാരയില്‍ ഏകദേശം 200 സിഖുകാര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :