രാജ്യത്ത് രണ്ടുഡോസ് വാക്‌സിനും എടുത്ത 87,000പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (16:58 IST)
രാജ്യത്ത് രണ്ടുഡോസ് വാക്‌സിനും എടുത്ത 87,000പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു. ഇതില്‍ കൂടുതലും കേരളത്തിലുള്ളവര്‍ക്കാണ് ബാധിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് വ്യാപിക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രം കാണുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂടുതലും വ്യതിയാനം വന്ന കൊറോണ വൈറസുകളാണ് ബാധിച്ചിട്ടുള്ളത്. അതിനാലാണ് വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് വ്യാപിക്കാന്‍ കാരണമെന്നാണ് അനുമാനിക്കുന്നത്.

അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ 59 ശതമാനവും കേരളത്തിലാണ്. കൂടാതെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റിയെക്കാള്‍ കൂടുതലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :