അഫ്‌ഗാനിസ്ഥാനെ ഭരിക്കാൻ താലിബാന് കഴിയില്ല: അമറുള്ള സലേ

അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (17:12 IST)
താലിബാനെയും പാകി‌സ്‌താനെയും വെല്ലുവിളിച്ച് മുൻ അഫ്‌ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. ഭീകരസംഘടനകൾക്ക് മുന്നിൽ രാജ്യം തല കുനിക്കരുതെന്നും സലേ ആവശ്യപ്പെട്ടു.

അക്രമത്തെയല്ല മറിച്ച് ക്രമസമാധാനപാലനത്തെ രാജ്യങ്ങള്‍ ബഹുമാനിക്കണം. പാകിസ്താന്‌ അഫ്ഗാനിസ്താനെ വിഴുങ്ങുന്നതിനും താലിബാന് ഭരിക്കുന്നതിനും കഴിയില്ല. കാരണം അഫ്‌ഗാൻ ഒരു വലിയ രാജ്യമാണ്. നാണക്കേടിന്റെയും ഭീകരസംഘടനകള്‍ക്കു മുന്നില്‍ തലകുനിച്ചതിന്റെയും അധ്യായങ്ങള്‍ നിങ്ങളുടെ ചരിത്രത്തില്‍ ഉള്‍ചേര്‍ക്കരുത്. സലേ ട്വീറ്റ് ചെയ്‌തു.

ഓഗസ്റ്റ് 15ന് അഫ്‌ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം താന്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് സലേ പ്രഖ്യാപിച്ചിരുന്നു. താലിബാ‌ന് ഇതുവരെയും കീഴടക്കാൻ സാധിക്കാത്ത കാബൂളിനു വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ച്ഷീര്‍ താഴ്‌വരയിലാണ് സലേ ഉള്ളതെന്നാണ് സൂചന. ഇതുവരെ വിദേശശക്തികള്‍ക്കും താലിബാനും കീഴടങ്ങാതെ നിലനില്‍ക്കുന്ന അഫ്ഗാനിലെ ഒരേയൊരു പ്രവിശ്യയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :