1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Three Leopards die of covid

ലിങ്കണ്‍ ചില്‍ഡ്രന്‍സ് മൃഗശാലയിലെ മൂന്ന് ഹിമപ്പുലികള്‍ കൊവിഡ് മൂലം ചത്തു

Three Leopards Die
ലിങ്കണ്‍ ചില്‍ഡ്രന്‍സ് മൃഗശാലയിലെ മൂന്ന് ഹിമപ്പുലികള്‍ കൊവിഡ് മൂലം ചത്തു. മൃഗശാല ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റോണി, എവറസ്റ്റ്, മകളു എന്നീ മൂന്ന് ഹിമപ്പുലികളാണ് മരിച്ചത്. ഇവരുടെ മരണം ഹൃദയഭേദകമാണെന്ന് മൃഗശാല അറിയിച്ചു. കഴിഞ്ഞമാസമാണ് മൂന്ന് ഹിമപ്പുലികള്‍ക്കും രണ്ട് സുമത്രാന്‍ പുലികള്‍ക്കും കൊവിഡ് ബാധിച്ചത്. ഇതില്‍ പുലികള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. അമേരിക്കയിലെ നമ്രാസ്‌കയിലാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,229 പേര്‍ക്ക്; മരണം 125