മെയ്ഡ് ഇന്‍ ബ്രിട്ടണ്‍ മെയ്ഡ് ഇന്‍ ഇന്ത്യയായി,ഗര്‍ഭിണികള്‍ ടിഷര്‍ട്ട് ബഹിഷ്കരിച്ചു!

ലണ്ടണ്‍| Last Modified ശനി, 12 ജൂലൈ 2014 (13:43 IST)
മെയ്ഡ് ഇന്‍ ബ്രിട്ടണ്‍ എന്നെഴുതിയ ടീ ഷര്‍ട്ട് വാസ്തവത്തില്‍ മെയ്ഡ് ഇന്‍ ഇന്ത്യയായതോടെ ബ്രിട്ടണിലെ ഗര്‍ഭിണികള്‍ നിയമ നടപടിക്ക്. തങ്ങളെ ടീഷര്‍ട്ട് നിര്‍മ്മിച്ച കമ്പനി കബളിപ്പിച്ചു എന്നാണ് ഗര്‍ഭിണികള്‍ പറയുന്നത്. ഗര്‍ഭിണികള്‍ക്കുമാത്രമായി പീകോക്ക് കമ്പനി പുറത്തിറക്കിയതാണ് ടീ ഷര്‍ട്ട്.

മെയ്ഡ് ഇന്‍ ബ്രിട്ടണ്‍' എന്ന് ദേശീയപതാകയില്‍ ആഖേലനം ചെയ്ത ടി ഷര്‍ട്ടുകള്‍ക്ക് ബ്രിട്ടണില്‍ വന്‍ ഡിമാന്‍ഡാണ് ലഭിച്ചിരുന്നത്. ഗര്‍ഭിണികളുടെ വയറിന്റെ ഭാഗത്താണ് മെയ്ഡ് ഇന്‍ ബ്രിട്ടണ്‍ എന്ന് ദേശീയ പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഇത് വാസ്തവത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാനെങ്കില്‍ എന്തിനാണ് അങ്ങനെ എഴുതി തങ്ങളെ പറ്റിച്ചത് എന്നാണ് ഇവരുടെ ചോദ്യം.

ഇതിനിടെ ഏതോ വിരുതന്‍ നടത്തിയ കണ്ടെത്തലും ഗര്‍ഭിണികളെ ടീഷര്‍ട്ട് ബഹിഷ്കരണത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. വയറില്‍ മെയ്ഡ് ഇന്‍ ബ്രിട്ടണ്‍ എന്ന് എഴുതി വച്ചിട്ട് നടക്കുന്നത് ഭര്‍ത്താവിനേ വഞ്ചിക്കുന്നതുപോലെയാണെന്നായിരുന്നു വിദ്വാന്‍ പറഞ്ഞ് പറ്റിച്ചത്.

അതോടെ ജനം കടക്കാര്‍ക്കെതിരെ തിരിഞ്ഞു. കടക്കാരാവട്ടെ റീടെയ്‌ലുകാരുടെ ചുമലില്‍ കുറ്റം ചുമത്തുന്നു. കമ്പനിയാണ് എല്ലാറ്റിനും ഉത്തരവാദികള്‍ എന്നു പറഞ്ഞ് റീടെയ്ല്‍ കച്ചവടക്കാരും കൈയൊഴിഞ്ഞു. ആരുമാരും ഉത്തരവാദിത്തം ഏറ്റെടുക്കാതായപ്പോള്‍ ടി-ഷര്‍ട്ട് വാങ്ങിയവര്‍ കമ്പനി വാസ്തവം മറച്ചു വച്ച് യുകെ ജനതയെ വഞ്ചിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്.

ഏതായാലും ഗര്‍ഭിണികളുടെ നിയമ നടപടി എന്താവുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാരേപ്പോലെ തന്നെ കമ്പനിയും. എന്നാല്‍ ഒരു കൗതുകം എന്ന നിലയ്ക്കാണ് ഇങ്ങനെ ചെയ്തതെന്നും മറ്റു ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും പീക്കൊക്ക് വക്താവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :