ലണ്ടണ്‍|
VISHNU.NL|
Last Modified വെള്ളി, 20 ജൂണ്‍ 2014 (17:56 IST)
ലണ്ടണിലേക്ക് കുടിയേറിയ ഇന്ത്യന്‍ കോടിശ്വരന്മാര്‍ ലണ്ടണ്‍ നഗരവും വിലക്കുവാക്കുന്ന കാലവും വിദൂരമല്ല. ലണ്ടനില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മൂവായിരത്തോളം വരുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ നിരവധി ആഡംബര വീടുകളുള്‍പ്പടെയുള്ള വില്‍ക്കൂടിയ വസ്തുവകകള്‍ സ്വന്തമാക്കിയതോടെയാണ് ഇത്തരമൊരു അഭ്യൂഹം തദ്ദേശീയരില്‍ പടരുന്നത്.
70 ശതമാനം ഇന്ത്യന്‍ നിക്ഷേപകര്‍ക്കും ലണ്ടനില്‍ ആഡംബര വീടുകളുണ്ട്. 1972 ല്‍ ഉഗാണ്ടയില്‍ നിന്നു ഇദി അമീന്‍ കയറ്റിവിട്ട 27200 ഇന്ത്യന്‍ ബിസിനസ്‌കാര്‍ ലണ്ടനില്‍ കുടിയേറുകയായിരുന്നു. ഇവരിലെ സമ്പന്നര്‍ മെഫെയറിലും ഹോളണ്ട് പാര്‍ക്കിലും സെന്റ് ജോണ്‍സ് വുഡിലും വീടുകള്‍ വാങ്ങി താമസമുറപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ നിക്ഷേപകര്‍ 450 മില്യണ്‍ പൗണ്ട് ചെലവിട്ടു 221 വസ്തുവകകള്‍ ലണ്ടണില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഗ്രൂസ്വേനോര്‍ ഹൗസ് ഹോട്ടല്‍ 2010 ല്‍ 470 മില്യണ്‍ പൗണ്ട് ചെലവിട്ടു സഹാറ ഇന്ത്യ പരിവാര്‍ ഗ്രൂപ്പ് വാങ്ങിയത്, ഹൈദരാബാദ് നിസാം കെന്‍സിങ്ങ് ടണ്‍ പാലസിലുള്ള ഹൈദരാബാദ് ഹൗസ് സ്വന്തമാക്കിയതും അദ്ദേഹത്തിന്റെ കുടുംബം മെഫെയറിലും ബെല്‍ഗ്രാവിയായിലും വസ്തുവകകള്‍ വാങ്ങിയതും പ്രധാന്യമര്‍ഹിക്കുന്നതാണ്.
ഗ്രൂസ്വേനോര്‍ സ്‌ക്വയറിലെ മറ്റു വിലകൂടിയ വസ്തുവകകളും ഇന്ത്യക്കാരുടെ കൈയിലെയ്ക്ക് ആണ് പോയത്. അവിടെയും നില്‍ക്കുന്നില്ല, ലണ്ടനിലെ മുന്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍ മന്ദിരം ഇന്ത്യയിലെ നിര്‍മ്മാണ മേഖലയിലെ അതികായരായ ലോധ ഗ്രൂപ്പ് 306 മില്യണ്‍ പൗണ്ട് നല്കി സ്വന്തമാക്കുകയും ചെയ്തു.
പുതിയ നിക്ഷേപമായി ലണ്ടണിലെ വിലകൂടിയ വാങ്ങലിനെയാണ് ഇന്ത്യക്കാരായ നിക്ഷേപകര്‍ ഇപ്പോള്‍ കാണുന്നത്. ഒരുകാലത്ത് ഇന്ത്യ ബ്രിട്ടിഷുകാര്‍ അടക്കി ഭരിച്ചു എങ്കില്‍ നാളെ ഇന്ത്യക്കാര്‍ ബ്രിട്ടണിലെ നിര്‍ണ്ണായക സാമ്പത്തിക ശക്തിയാകുന്ന കാലവു വിദൂരമല്ല.
ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ ലണ്ടന്‍ 'അധിനിവേശ'ത്തില്‍ ആശങ്കപ്പെട്ടു നില്‍ക്കുമ്പോള്‍ ലണ്ടനിലെ കണ്ണായ പ്രദേശമായ മെഫെയറിലെ ആഡംബര വസ്തുവകകള്‍ ഒന്നൊന്നായി ഇന്ത്യക്കാര്‍ കൈയടക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്.
12 മാസത്തിനിടെ ഇവിടെ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍ നടത്തിയത് ഒരു ബില്യന്‍ പൗണ്ടിന്റെ കച്ചവടമാണ്. ആഡംബര ഹോട്ടലുകളും സൗദങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നിക്ഷേപകരും ഡെവലപ്പെഴ്‌സും കുടുംബങ്ങളും കൂട്ടമായി ലണ്ടനില്‍ ആസ്തി സ്വന്തമാക്കാന്‍ എത്തുന്നു.
2000 നു ശേഷം ഗ്രൂസ്വേനോര്‍ സ്‌ക്വയറില്‍ ആസ്തിയുടെ മൂല്യത്തില്‍ 314 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും ഉള്ള ഇന്ത്യന്‍ ബിസിനസുകാരുടെ വിജയം ഭാവിയിലും ലണ്ടനിലെ വിലയേറിയ ആസ്തികള്‍ വാങ്ങിക്കൂട്ടാന്‍ ഇടയാക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
ഇതിനിടെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വളര്‍ച്ച ആശങ്കാജനകമാണെന്നു കാട്ടി ലണ്ടണിലെ പ്രമുഖ പത്രങ്ങള്‍ പോലും മുഖപ്രസംഗങ്ങള്‍ എഴുതിത്തുടങ്ങിയിരിക്കുകയാണ്. ഇത് തദ്ദേശീയരുടെ ഇടയില്‍ വംശീയ വിദ്വേഷത്തിന് ഇടയാക്കുമെന്ന ആശങ്കയും നില്‍നില്‍ക്കുന്നുണ്ട്.