മരിച്ച ഭര്‍ത്താവിനെ ഇന്‍ഷുറന്‍സ് കമ്പനി പിടികൂടി!

ലണ്ടണ്‍‍| VISHNU.NL| Last Modified വ്യാഴം, 19 ജൂണ്‍ 2014 (16:19 IST)
വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികളെ ഇന്‍ഷുറന്‍സ് കമ്പനി കൈയൊടെ പിടികൂടി. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവിവ കമ്പനിയെ പറ്റിച്ച് പത്തുകോടി സ്വന്തമാക്കാന്‍ ശ്രമിച്ചതിനാണ് ഇവര്‍ പിടിയിലായത്. സഞ്ജയ് കുമാര്‍, ഭാര്യ അഞ്ജു എന്നിവരെയാണ് പിടികൂറ്റിയത്.

തട്ടിപ്പ് നടന്നതിങ്ങനെ; ബ്രെയ്ന്‍ ഫീവര്‍ ബാധിച്ച് ഇന്ത്യയില്‍ വച്ച് സഞ്ജയ് കുമാര്‍ മരിച്ചുവെന്ന് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് അവിവ ഇന്‍ഷുറന്‍സ് കമ്പനിയില്‍ എത്തുന്നതുമുതലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. എന്നാല്‍ 40 വയസുള്ള സഞ്ജയ് കുമാര്‍ പെട്ടന്ന് മരിച്ചതില്‍ കമ്പനിയ്ക്ക് സംശയം തോന്നി.

അവിവ കമ്പനി നേരിട്ട് സഞ്ജയെക്കുറിച്ച് അന്വേഷണം നടത്താനായി ഡിറ്റക്റ്റിവുകളെ നിയോഗിച്ചു. സഞ്ജയ് ഇന്ത്യയിലാണ് ജനിച്ചത്. ബ്രിട്ടീഷ് പൗരത്വവുമുണ്ട്. ബ്രിട്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ താമസം. ബിസിനസ് നടത്തുന്നു. 2011 നവംബര്‍ മൂന്നിന് സഞ്ജയ് കുമാര്‍ നാട്ടിലേക്കു തിരിച്ചു. പിന്നീട് ഭാര്യ മഞ്ജുവിന് ഒരു ഇ മെയ്ല്‍ ലഭിച്ചു. സഞ്ജയ് അയച്ച മെയിലായിരുന്നു അത്. ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇതായിരുന്നു സന്ദേശം.

നവംബര്‍ 26ന് മഞ്ജുവിന് അടുത്ത ഇ മെയില്‍ ലഭിച്ചു. സഞ്ജയ് കുമാര്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലെയിം ആപ്ലിക്കേഷന്‍ വന്നു. ആദ്യം രണ്ടര ലക്ഷം പൗണ്ട് ക്ലെയിം ചെയ്തു. അവിവ ഇന്‍ഷുറന്‍സില്‍ സ്‌കോട്ടിഷ് പ്രൊവിഡന്റ് 450,000 പൗണ്ട് ഇന്‍ഷുറന്‍സാണ് സഞ്ജയിനുണ്ടായിരുന്നു. നാലര ലക്ഷം പൗണ്ടിന്റെ മറ്റൊരു ടേം ഇന്‍ഷുറന്‍സ് പോളിസിയും 5,789 പൗണ്ടിന്റെ മറ്റൊരു ജനറല്‍ അഷുറന്‍സ് പെന്‍ഷന്‍ ഡെത്ത് ക്ലെയിം പോളിസിക്കും ക്ലെയിം ചെയ്തു. മൊത്തം 1,155,789 പൌണ്ട് കമ്പനി നല്‍കി തുടങ്ങിയ കാര്യങ്ങളെല്ലാം ഡിറ്റക്ടീവുകള്‍ അന്വേഷിച്ചു.

എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ സഞ്ജയുടെ അക്കൗണ്ടിലേക്ക് അഞ്ജു കുറച്ച് പണം അയച്ചതായും അത് ആരോ പിന്‍‌വലിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഡിറ്റക്റ്റിവുകള്‍ അന്വേഷണം ശക്തിപ്പെടുത്തി. ലണ്ടന്‍ പൊലീസിന്റെ ഇന്‍ഷുറന്‍സ് ഫ്രോഡ് വിഭാഗവും അന്വേഷണത്തില്‍ പങ്കാളികളായി. സഞ്ജയ് യുകെയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നു കണ്ടെത്തി. മറ്റൊരു പേരില്‍ ഇവിടെ കഴിയുന്നുണ്ടായിരുന്നു.

സഞ്ജയ് ഭാര്യ മഞ്ജു എന്നിവരെ തെളിവുകളോടെ പിടികൂടി. സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി. തടവു ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :