ലണ്ടന്‍|
VISHNU.NL|
Last Modified വെള്ളി, 20 ജൂണ്‍ 2014 (11:33 IST)
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി പെന്‍ പിന്റര്‍ പുസ്ക്കാരത്തിന് അര്‍ഹനായി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്‍്ടി നടത്തിയ ശ്രമങ്ങളാണ് റുഷ്ദിയെ അവാര്‍ഡനര്‍ഹനാക്കിയത്.
റുഷ്ദിയുടെ ഏതെങ്കിലും പുസ്തകത്തിനല്ല പുരസ്ക്കാരമെന്നും അദ്ദേഹം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങള്‍ക്കാണെന്നും പുരസ്ക്കാരസമിതി വ്യക്തമാക്കി.
1988 ല്‍ പുറത്തിറങ്ങിയ സാത്താനിക്ക് വേര്‍സെസ് എന്ന റുഷ്ദിയുടെ നോവല്‍ മുസ്ലിം തീവ്രവാദികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റുഷ്ദിക്കെതിരെ ആയത്തുള്ള ഖൊമെയ്നി ഫവ്ത്ത പുറപ്പെടുവിക്കുകയും ചെയ്തു.
വരുന്ന ഒക്ടോബര്‍ ഒമ്പതിന് ലണ്‍്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം കൈമാറും.