ലണ്ടണ്‍|
VISHNU.NL|
Last Updated:
തിങ്കള്‍, 5 മെയ് 2014 (14:21 IST)
ഒടുവില്‍ ലണ്ടനും സദാചാരത്തിന്റെ പാതയില്‍. മാന്യമായി വസ്ത്രം ധരിക്കാതെ വഴിയിലിറങ്ങിയാല്‍ ലണ്ടണില്‍ ഇനി പിഴ നല്‍കണം.
നിയമം കൂടുതലും ബാധിക്കുക സ്ത്രീകളെയായിരിക്കും. കാരണം ബിക്കിനിയൊ അതേപോലെ തുണിയുടെ അളവുകുറച്ച വസ്ത്രങ്ങളൊ ഇനി തെരുവുകളില്‍ അനുവദിക്കില്ല എന്നാണത്രെ അധികൃതര്‍ പറയുന്നത്.
മജോര്‍ക്കയിലെ ബീച്ചുകളിലാണ് ഈ നിയമം ബാധകമാക്കിയിരിക്കുന്നത്. സ്വദേശികര്‍ക്കും വിദേശികള്‍ക്കും ഇത് ബാധകമാണെന്നാണ് അധികൃതര്‍ പറയുന്നത്.
ബിക്കിനിയോ അതുപോലുള്ള വസ്ത്രങ്ങളോ ധരിച്ച് ഇവിടുത്തെ തെരിവിലിറങ്ങുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യാന്‍ പാടില്ലത്രെ! അങ്ങനെ ചെയ്താല്‍ ഓരോരുത്തരും അഞ്ഞൂറു പൗണ്ടാണ് പിഴ അടക്കേണ്ടിവരിക.
വിദേശിയായിരുന്നാലും സ്വദേശികളായിരുന്നാലും ഇതില്‍ ഇളവുനല്‍കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. ഗുഡ്‌സിറ്റി വണ്‍ പ്ലാന്‍ എന്ന പദ്ധതിയനുസരിച്ചാണ് ഇത് നടപ്പാക്കുക. ഇതിനൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള തീരുമാനവും അധികൃതര്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.