എണ്ണ വിതരണക്കമ്പനികൾ എഥനോൾ ശേഖരം കൂട്ടാനൊരുങ്ങുന്നു

അഭിറാം മനോഹർ| Last Modified ശനി, 5 മാര്‍ച്ച് 2022 (14:08 IST)
പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളില്‍ ചേര്‍ക്കേണ്ട എഥനോളിന്റെ സംഭരണം ഉയര്‍ത്താന്‍ ഒരുങ്ങുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം,ഇന്ത്യൻ ഓയിൽ,ബിപി‌സിഎൽ എന്നിവയുടെ ആകെ സംഭരണശേഷി
17.8 കോടി ലിറ്ററാണ്. 15 ദിവസത്തെ ഉപയോഗ കാലാവധി കണക്കാക്കിയാല്‍, 433 കോടി ലിറ്റര്‍എഥനോള്‍ നിലവില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കൈകാര്യം ചെയ്യാം.

പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 8.5 ശതമാനത്തിൽ നിന്ന് നടപ്പുവർഷം 10 ശതമാനമാക്കുകയാണ് ലഷ്യം. ഇത് 2025 ഓടെ 20 ശതമാനമാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കെത്താൻ എണ്ണക്കമ്പനികൾക്ക്
പ്രതിവര്‍ഷം 1,000 കോടി ലിറ്റര്‍ എഥനോളാണ് വേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :