നിശാക്ലബില്‍ 20 ചെറുപ്പക്കാര്‍ മരിച്ചു; മരണകാരണം അവ്യക്തം!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (08:46 IST)
സൗത്ത് ആഫ്രിക്കയിലെ കോസ്റ്റല്‍ ടൗണില്‍ നിശാക്ലബില്‍ 20 ചെറുപ്പക്കാര്‍ മരിച്ചു. മരണകാരണം അവ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിന്റര്‍ സ്‌കൂള്‍ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ പാര്‍ട്ടിയില്‍ ഒത്തുകൂടിയ ചെറുപ്പക്കാരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കസേരകളിലും ടേബിളുകളിലും പരിക്കുകളൊന്നും പറ്റാത്ത രീതിയിലായിരുന്നു കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് വക്താവ് സിയാന്‍ഡ മനാന പറയുന്നത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണകാരണം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :