1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Afghanistan Earthquake death toll

'ചുരുങ്ങിയത് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്'; അഫ്ഗാന്‍ ഭൂകമ്പം ഭീകരം, മരണസംഖ്യ ഉയരുന്നു

Afghanistan Earthquake death toll 'ചുരുങ്ങിയത് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്'; അഫ്ഗാന്‍ ഭൂകമ്പം ഭീകരം
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍. ഏകദേശം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 920 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 600-ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഭൂചലന ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റിക്ടെര്‍ സ്‌കെയിലില്‍ 6.1 ആണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. 
 
അടുത്ത ലേഖനം
മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാര്‍ താഴെവീഴുന്നു; മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ രാജി ഉടന്‍