പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ് തൂങ്ങി മരിച്ചു !

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (08:42 IST)

തിരുവന്തപുരത്ത് യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18 വയസ്) ആണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇത് ഉണ്ണിയെ പ്രകോപിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സുമിയെ വീടിന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് വിളിക്കുകയായിരുന്നു.

രാത്രി വൈകിയും സുമിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. അപ്പോഴാണ് ഇരുവരേയും റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. സുമിയെ ഉണ്ണി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം ഉണ്ണി തൂങ്ങി മരിച്ചു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണം സുമിയുടെ ശരീരത്തിലുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :