അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയുടെ പാരിസ്ഥിതിക പ്രത്യേകതകൾ നിലനിർത്തി ഭക്തർക്ക് കൂടുതൽ സൌകര്യങ്ങൾ ഒരുക്കും, ശബരിമല മാസ്റ്റർപ്ലാനിനായി കിഫ്ബി 142 കോടി അനുവദിച്ചു: തോമസ് ഐസക്
- മുഖ്യമന്ത്രിയുടെ പ്രതികരണം വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനം: ദേവസ്വം ബോർഡ് പിരിച്ചുവിടുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല
- മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒൻപതാംക്ലാസുകാരിയിൽനിന്നും സ്വർണം തട്ടി; യുവാക്കൾ പിടിയിൽ
- ശബരിമല: ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കില്ല, റിപ്പോർട്ട് നൽകേണ്ടതില്ലെന്നാണ് നിയമോപദേശമെന്ന് ബോർഡ് അംഗം
- ശബരിമല തിരികെ വേണം: മലയരയ മഹാസഭ സുപ്രീം കോടതിയിലേക്ക്
ഒരാഴ്ച തുടർച്ചയായി സ്മാർട്ട്ഫോണിൽ കളിച്ചു; യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടമായി
ബീജിംഗ്: തുടർച്ചയായി ഒരാഴ്ച സ്മർട്ട് ഫോണിൽ കളിച്ച് യുവതിയുടെ വിരലുകളുടെ ചലന ശേഷി നഷ്ടമായി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചംഷയിലാണ് സംഭവം ഉണ്ടായത്. ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിൽ കഴിയവെ സ്മാർട്ട് ഫോണിൽ കളിക്കുന്നത് മുഴുവൻ സമയമയി മാറുകയായിരുന്നു.
ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമാണ് ഇവർ സ്മർട്ട്ഫോണിൽ നിന്നും കൈയ്യെടുത്തിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ കൈവിരലുകളിൽ വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇത് കാര്യമായി എടുത്തിരുന്നില്ല.
എന്നാൽ കുറച്ചുകൂടി കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമായി മാറി. വിരലുകൾ സ്മാർട്ട്ഫോൺ പിടിച്ച അതേ നിലയിൽ നിശ്ചലമാവുകയായിരുന്നു. ഇതോടൊപ്പം സഹിക്കാനാവാത്ത വേദനയും തുടങ്ങി. ഇതോടെ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലുകളുടെ ചലനശേഷി ഭാഗികമായി വീണ്ടെടുക്കാനായത്. കൈ വിരലുകളുടെ ചലന ശേഷി പൂർണമയും വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കും എന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയത്.