സിറിയയില്‍ അമേരിക്ക സൈനിക നടപടി ശക്തമാക്കുന്നു; പ്രത്യേക ദൗത്യസേനയെ അയക്കും

വാഷിംഗ്ടണ്‍:| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (08:57 IST)
സിറിയയിലേയ്ക്ക് അമേരിക്ക കരസേനയെ അയയ്ക്കുന്നു. പ്രത്യേക ദൗത്യസേനയെയാണ് അയയ്ക്കുന്നത്. കരസേനയെ അയയ്ക്കാനുള്ള തീരുമാനത്തിന് പ്രസിഡന്റ് ബരാക് ഒബാമ അംഗീകാരം നൽകി. ഐസിസിനെതിരായ ആക്രമണം ശക്തിപ്പെടുത്താനും അസദ് ഭരണകൂടത്തിനെതിരെ ആഭ്യന്തരയുദ്ധത്തിലേർപ്പെട്ടിരിയ്ക്കുന്ന വിമത സേനയ്ക്ക് കൂടുതൽ സഹായം നൽകാനുമാണ് സേനയെ അയയ്ക്കുന്നതെന്ന് ഉന്നത സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

അമ്പത് ട്രൂപ്പുകളെയാണ് അമേരിക്ക അയയ്ക്കുന്നത്. കൂടുതൽ യുദ്ധവിമാനങ്ങളും അമേരിക്ക സിറിയയിലേയ്ക്ക് അയയ്ക്കും. തുർക്കിയിലെ വ്യോമത്താവളത്തിൽ നിന്നായിരിയ്ക്കും അമേരിക്കൻ വിമാനങ്ങളുടെ പ്രവർത്തനം നിയന്ത്രിയ്ക്കുക. നേരത്തെ ഐസിസ് ഭീകരർക്ക് വേണ്ടി നടത്തിയിരുന്ന തിരച്ചിലുകൾ ഒഴിച്ചാൽ ആദ്യമായാണ് സിറിയയിൽ അമേരിക്ക കരസേന നടപടി ആരംഭിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :