നാശം വിതയ്ക്കാന്‍ ഭീകരര്‍ കൈകോര്‍ക്കുന്നു, മധേഷ്യയേ കുരുതിക്കളമാക്കാന്‍ ഭീകരന്മാര്‍ ഒരു കുടക്കീഴിലേക്ക്

മോസ്‌കോ| VISHNU N L| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (20:05 IST)
പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി വളര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര്‍ക്കെതിരെ തീമഴയായി റഷ്യ പെയ്തിറങ്ങിയതൊടെ ആളും ആയുധവും അനഷ്ടപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മറ്റ് ഭീകരസംഘടനകളുമായി കൈകോര്‍ത്ത് മധ്യഏഷ്യയിലേക്ക് കടന്നുകയറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഐസിസ് ഭീകരർ കൂട്ടത്തോടെ അഫ്ഗാൻ അതിർത്തിയിലേക്ക് നീങ്ങുന്നുവെന്ന് വെളിവായിട്ടുണ്ട്. ഇത്തരത്തിൽ അഫ്ഗാനിലെ താലിബാൻ പോലുള്ള മുസ്ലിം ഭീകരസംഘടനകളുമായി കൈ കോർത്ത് തങ്ങളുടെ സംഘശക്തി വർധിപ്പിച്ച് മധ്യേഷ്യ പിടിച്ചെടുക്കുകയാണിവരുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.

റഷ്യൻ ആക്രമണത്തെ തുടർന്ന് സിറിയയിൽ നിന്നും പലായനം ചെയ്യുന്ന ഐ‌എസ് ഭീകരര്‍ അഫ്ഗാന്റെ വടക്കൻ അതിർത്തിയിൽ പുതിയൊരു യുദ്ധമുഖം തുറക്കാനുള്ള പ്രവർത്തനം നടത്താനൊരുങ്ങുകയാണ്. സിറിയയിലും ഇറാഖിലും ശക്തമായ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന ഐ‌എസ് തങ്ങളുടെ പ്രവർത്തനം പാക്കിസ്ഥാൻ, ഇന്ത്യ, മലേഷ്യ തുടങ്ങിയ ഇടങ്ങളിൽ ശക്തമാക്കാൻ ആലോചിക്കുന്നത്. റഷ്യയുടെ ചാര തലവനായ അലക്‌സാണ്ടർ ബോർട്ട്‌നികോവാണ് നമ്മെ ഭീതിപ്പെടുത്തുന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റുകളുടെ ഒരു യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

താലിബാനടക്കമുള്ള നിരവധി ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാന്റെ വടക്കൻ അതിർത്തിയിൽ ഒന്നു ചേർന്നിരിക്കുകയാണെന്നും ഇവരിൽ ചിലത് ഇപ്പോൾ തന്നെ ഇസ്ലാമിക് സ്‌റ്റേറ്റിന്റ പതാകയ്ക്ക് കീഴിൽ അണിനിരന്നാണ് പ്രവർത്തിക്കുന്നതെന്നും അലക്‌സാണ്ടർ ബോർട്ട്‌നികോവ് വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ ഉരുത്തിരിഞ്ഞ് വരുന്ന കാര്യങ്ങൾ അത്യധികമായ അപകടമുണ്ടാക്കുന്നതാണ്. ഇതിലൂടെ മധ്യേഷ്യയിലെ തീവ്രവാദി കടന്നു കയറ്റം വർധിക്കാൻ ഇത് ഇടവരുത്തുമെന്നും അദ്ദേഹം പറയുന്നു.

പാശ്ചാത്യരാജ്യങ്ങളുടെയും റഷ്യയുടെയും കടുത്ത വ്യോമാക്രമണം മൂലം ഇസ്ലാമിക് തീവ്രവാദികൾക്ക് കടുത്ത തിരിച്ചടിയാണ് സിറിയിയിലും മറ്റും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇക്കാരണത്താൽ ഐസിസിന്റെ സാമ്പത്തികസ്ഥിതിയും കമാൻഡ് സ്ട്രക്ചറും താറുമാറായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഐ‌എസ് അഫ്ഗാനിഉല്‍ എത്തിയാല്‍ പിന്നെ ഇന്ത്യയ്ക്ക് യുദ്ധമുഖത്തേക്ക് നേരിട്ട് ഇറങ്ങേണ്ടതായി വരും. മധ്യേഷ്യന്‍ രാജ്യങ്ങളും ചൈനയും റഷ്യയും പാശ്ചാത്യ രാജ്യങ്ങളും ഐ‌എസ് വിരുദ്ധ യുദ്ധത്തിനായി ഒന്നു ചേര്‍ന്നില്ലെങ്കില്‍ ലോകം നേരിടാന്‍ പോകുന്നത് വലിയ വിപത്തിനേയാണ്.

എന്നാല്‍ ഐ‌എസ് വേട്ട ഏഷ്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഉണ്ടാക്കാന്‍ പോകുന്ന ആഘാതം വളരെ വലുതായിരിക്കും. അതിനേക്കാള്‍ വലുതാണ് രാജ്യങ്ങള്‍ക്കുള്ളില്‍ നുഴഞ്ഞുകയറി ഭീകരര്‍ ആക്രമണങ്ങളും ധ്രുവീകരണങ്ങളും നടത്തുന്നത്. ഐസിസ് എന്ന ഭീകരസംഘടനയെ നേരിടുകയെന്ന പുതിയ ഭൗമശാസ്ത്രരാഷ്ട്രീയ വെല്ലുവിളിയാണ് അന്താരാഷ്ട്രസമൂഹം ഇന്ന് അഭിമുഖീകരിക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ് ഐ‌എസില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ലോകത്തിനു മുഴുവനും ഭീഷണിയായ ചെകുത്താനാണ്.

അഫ്ഗാനിലെ സ്ഥിതി ഗുരുതരമാണെന്നും അതിനാൽ മുൻ സോവിയറ്റ് രാജ്യങ്ങൾ ഐസിസ് ആക്രണമണത്തിനെതിരെ കരുതിരിയിരിക്കണമെന്നും ഈ മാസമാദ്യം റഷ്യൻ പ്രസിഡന്റ് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഐ‌എസ് വിരുദ്ധ മുന്നേറ്റം ലോകത്ത് പുതിയ ശാക്തി സഖ്യങ്ങളുടെ രൂപീകരണത്തിന് വഴിവയ്ക്കുകയും ചെയ്യും. ലോകം പുതിയ ശീതയുദ്ധത്തിലേക്കാവും വലിച്ചിഴയ്ക്കപ്പെടുക. ഐ‌എസ് ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് പ്രതിസന്ധികളുടെയും
സാമ്പത്തിക തിരിച്ചടികളുടെയും നാളുകളാണെന്ന് ഉറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ...

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ചോരക്കളം, നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തില്‍ നഷ്ടമായത് 19 ലക്ഷം കോടി
രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 3,000ത്തോളം പോയിന്റിന്റെ നഷ്ടമാണുണ്ടായത്. ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി
അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു
ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 ...