സിറിയയില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത് ഇരട്ടത്താപ്പ്: പുടിന്‍

 ഇസ്‌ലാമിക് സ്‌റ്റേറ്റ്  , ഐഎസ് , വ്ലാദിമിർ പുടിന്‍ , റഷ്യന്‍ വ്യോമാക്രമണം
മോസ്‌കോ| jibin| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (13:19 IST)
സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നതെന്ന് ഇരട്ടത്താപ്പ് നയമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍. ഭീകരരെ നേരിടുന്നുവെന്ന് പറയുകയും തങ്ങൾക്ക് താൽപര്യമില്ലാത്ത ഭരണ നേതൃത്വങ്ങളെ പുറത്താക്കുന്നതിനായി ഭീകരസംഘടനകളെ തന്നെ പിന്താങ്ങുകയും ചെയ്യുന്ന ഇത്തരക്കാര്‍ ഐഎസിനെതിരെ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു.

സിറിയന്‍ സര്‍ക്കാരിന് റഷ്യ നല്‍കുന്ന പിന്തുണ ഇനിയും തുടരും. ഭീകരര്‍ എന്നും ഭീകരര്‍ തന്നെയാണ്. എന്നാല്‍ അമേരിക്കയും
സഖ്യകക്ഷികളും ഭീകരരെ തീവ്ര ഭീകരവാദികളെന്നും മിത ഭീകരവാദികളെന്നും വേര്‍തിരിച്ചിരിക്കുകയാണ്. ഇവര്‍ തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. മിത ഭീകരവാദികൾ ആളുകളുടെ തല മൃദുവായാണോ വെട്ടുന്നതെന്ന് പുട്ടിൻ ചോദിച്ചു.

അതേസമയം, സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ കേന്ദ്രങ്ങളില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി.
ഹമ, ഇഡ്ലിബ്, ലടാക്കിയ, ഡമാസ്‌കസ്, അലെപ്പോ, ഡെയ്ർ എസോർ എന്നീ പ്രദേശങ്ങളിലാണ് റഷ്യൻ സേനയുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഐഎസിന്റെ ആയുധസംഭരണശാലകളും പരിശീലന കേന്ദ്രങ്ങളും ഉൾപ്പടെ 819 കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ ഇതുവരെ തകർക്കാനായെന്ന് റഷ്യ അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :