നരകത്തീ‍യായി പെയ്തിറങ്ങി, വിശ്വരൂപം പുറത്തെടുത്ത് റഷ്യ... ഐ‌എസ് നാശം ഉറപ്പിച്ച് ലോകം

ഡമാസ്‌കസ്| VISHNU N L| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2015 (18:04 IST)
സിറയയിൽ നരകം പെയ്തിറങ്ങുകയാണ്. അല്ല നരകാഗ്നി വര്‍ഷിക്കുകയാണ്. കൂട്ടത്തില്‍ ഇറാന്‍ മഴപോലെ ബോംബുകള്‍ പൊട്ടിക്കാനും തുടങ്ങിയിരിക്കുന്നു. ഭയക്കേണ്ടതില്ല, ലോകം നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ അന്തക വിത്തുകള്‍ക്ക് മേല്‍ സര്‍വ്വശക്തന്‍ തന്റെ കോപം ചൊരിഞ്ഞു തുടങ്ങി. സിറിയന്‍ പോര്‍മുഖത്ത് നിന്ന് തീപിടിച്ച വാലുകളുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പരക്കം പാഞ്ഞുതുടങ്ങി. അതിനൂതനമായ മിസൈലുകളും 90 ടാങ്കുകളേപ്പോലും അതായത് ഒരു റജിമെന്റുകളേപ്പോലും ഒറ്റയടിക്ക് ചാരമാക്കാന്‍ പോന്ന സംഹാര രുദ്രയായ ബോംബുകളുമായി റഷ്യ തങ്ങളുടെ വിശ്വരൂപം സിറിയയില്‍ പുറത്തെടുത്തിരിക്കുകയാണ്.

റഷ്യയുടെ കരുത്തേറിയ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് സിറിയയില്‍. ആക്രമണം എന്നതില്‍ നിന്ന് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ ഭീകരരുടെ കോട്ടകൊത്തളങ്ങള്‍ ഓരോന്നായി റഷ്യയും ഇറാനും സിറിയന്‍ സൈന്യവും പൊളിച്ചടുക്കിത്തുടങ്ങി. തീവ്രവാദികൾക്ക് എതിരായ യുദ്ധത്തിൽഇന്നേവരെ പ്രയോഗിക്കാതിരുന്ന ആയുധങ്ങളാണ് റഷ്യ പ്രയോഗിക്കുന്നത്. 2,000 കിലോമീറ്റർവരെ സഞ്ചരിച്ച് ഏതിരാളിയുടെ കേന്ദ്രങ്ങളെ കൃത്യമായി തകർക്കുന്ന റഷ്യൻ ക്രൂയീസ് മിസൈലുകൾ അമേരിക്കക്കയ്ക്കും സഖ്യ കക്ഷികള്‍ക്കും നല്‍കുന്നത് അമ്പരപ്പും ഭയവുമാണ്.

തങ്ങളുടെ ബോംബ്, മിസൈല്‍ ടെക്നോളജികള്‍ അറുപഴഞ്ചനാണെന്ന് പരിഹസിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള മധുരമേറിയ മറുപടിയാണ് റഷ്യ ഇപ്പോള്‍ നല്‍കുന്നത്. അമേരിക്കയുടെ സിബിയു105 നു പകരം വയ്ക്കാവുന്ന ബോംബാണു റഷ്യയുടെ ആർ. ബി. കെ. 500 എസ്‌പി.ബി.ഇ.ഇ. പേരിലെ 500 സൂചിപ്പിക്കും പോലെ 500 കിലോ സ്‌ഫോടകവസ്തുവിന്റെ പ്രഹര ശേഷിയുള്ളതാണ് ഈ ബോംബ്. വെവ്വേറെ സെൻസറുകളോടു കൂടിയ 15 ചെറുബോംബുകളും ഇതിലടങ്ങിയിരിക്കുന്നു.

15 ടാങ്കുകൾ നശിപ്പിക്കാൻ തക്ക ശേഷി ഇതിനുണ്ട്. മനുഷ്യനെയും ഉപകരണങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യം നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. അതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇത് അപകടം വിതയ്ക്കില്ല. ഇത് ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു.
ഒരു യുദ്ധവിമാനത്തില്‍ ഇത്തരത്തില്‍ ആറ് ബോംബുകള്‍ ഘടിപ്പിക്കാം. അതായത് ഒരു യുദ്ധവിമാനത്തിന് 90 ടാങ്കുകളെ അതായത് ഒരു റജിമെന്റിനെ തന്നെ നാമാവശേഷമാക്കാന്‍ സാധിക്കും.

1991 ലെ ഗൾഫ് യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര ശക്തമായ ആക്രമണങ്ങള്‍ റഷ്യ നടത്തുന്നത്. കൂട്ടത്തില്‍ ബോംബ് വര്‍ഷിച്ച് ഇറാനും കരസേനയുമായി സിറിയയും പടനയിക്കുന്നതിനാല്‍ വിമതരും തീവ്രവാദികളും ഒന്നൊന്നായി സിറിയയില്‍ നിന്ന് പലായനം ചെയ്യുകയാണ്. ഇതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യത്ത് കൂടുതൽ കരുത്തനായി. ഇത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇഷ്ടപ്പെടുന്നില്ലെങ്കിലും റഷ്യന്‍ ഇടപെടല്‍ സിറിയന്‍ അഭയാര്‍ഥികളെ തിരികെ തങ്ങളുടെ മാതൃരാജ്യത്തിലേക്ക് തിരികെ പോകാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ജയ് വിളിച്ചാണ് ഇവരെല്ലാം തിരികെ പോകുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളെ അലോസരപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :