1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. seyole

ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ കപ്പല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവെച്ചു.

ഈ മാസം 16ന് 476 യാത്രക്കാരുമായി ഇഞ്ചിയോണില്‍ നിന്ന് ജെജുവിലേക്ക് പോയ കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കപ്പലിലെ പകുതിയിലേറെപ്പേരും മരിച്ചിരുന്നു. കുട്ടികളായിരുന്നു മരിച്ചവരില്‍ കൂടുതലും.

മരിച്ചവരുടെ പലരുടെയും ശരീരങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനം താമസിക്കുന്നതിന് യാത്രക്കാരുടെ ബന്ധുക്കള്‍ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗം നടത്തിയിരുന്നു.    
About Writer
jibin