അയത്തുല്ല ഖൊമൈനിക്ക് ഒബാമയുടെ രഹസ്യ കത്ത്

വാഷിങ്ടണ്‍| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (12:54 IST)
ഇറാനിലെ പരമോന്നത നേതാവ് അയത്തുല്ല അലി ഖൊമൈനിക്ക് യുഎസ് പ്രസിഡന്റ് ബരാക് രഹസ്യമായി കത്തയച്ചതായി റിപ്പോര്‍ട്ട്. ഇറാഖിലെയും സിറിയയിലെയും ഐഎസ് ഭീകരരെ നേരിടാന്‍ ഇറാന്റെ സഹകരണം ഒബാമ കത്തില്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

ഐഎസ് ഭീകരരെ പൂര്‍ണമായും തകര്‍ക്കാന്‍ മറ്റു രാജ്യങ്ങളുടെ സഹകരണം കൂടി നേടാനുള്ള പ്രയത്നത്തിലാണ് യുഎസ്. ഇതിന്റെ മുന്നോടിയായിട്ടാണ് ഒബാമ കത്തയച്ചിരിക്കുന്നതത്രേ.

കഴിഞ്ഞ മാസമാണ് ഒബാമ കത്തയച്ചത്. 2009 ല്‍ അധികാരത്തിലേറിയതിനു ശേഷം ഇത് നാലാം തവണയാണ് ഐഎസ് ഭീകരരെ ചെറുക്കാന്‍ ഇറാന്റെ സഹകരണം ആവശ്യപ്പെട്ട് ഒബാമ രഹസ്യമായി കത്തയയ്ക്കുന്നത്. അതേസമയം, ഒബാമ കത്തയച്ചതായുള്ള വാര്‍ത്ത് വൈറ്റ്ഹൌസ് നിഷേധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :