ഒബാമയെ ബാരക്കിലാക്കി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ക്ക് മേല്‍ക്കൈ

വാഷിങ്ടണ്‍| vishnu| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (12:23 IST)
അമേരിക്കന്‍ പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വന്‍ തിരിച്ചടി. ഒബാമയുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിന് പാര്‍ലമെന്റിന്റെ ഉപരി സഭയായ സെനറ്റിലുണ്ടായിരുന്ന് മേല്‍ക്കൈ നഷ്ടമായി. ഇന്ന് നടന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പില്‍ സെനറ്റില്‍ ഭൂരിപക്ഷത്തിന് വേണ്ട ആറ് സീറ്റ്
റിപ്പബ്ളിക്കനുകള്‍ നേടി, അര്‍ക്കന്‍സാസ്, കൊളറാഡോ, മൊണ്ടാന, തെക്കന്‍ ഡക്കോട്ട, പടിഞ്ഞാറന്‍ വി‌ര്‍ജീനിയ, നോര്‍ത്ത് കരോലിന എന്നീ സീറ്റുകളാണ് റിപ്പബ്ളിക്കനുകള്‍ നേടിയത്.

കൂടാതെ അധോസഭയായ ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞതൊടെസഭയില്‍ ആകെയുള്ള 435 അംഗങ്ങളില്‍ 233 പേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായി‌. ഡെമോക്രാറ്റുകള്‍ 199 മാത്രം. മാത്രമല്ല ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചടി നേരിട്ടു.

നേരത്തെ സെനറ്റില്‍ സെനറ്റില്‍ 55 എണ്ണം ഡെമോക്രാറ്റുകള്‍ക്കും 45 എണ്ണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പോടെ റിപ്പബ്ളിക്കനുകള്‍ക്ക് 51 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് 49 സീറ്റുമായി. ഉപരിസഭയായ സെനറ്റില്‍ 2006 മുതല്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ ഡെമോക്രാറ്റുകള്‍ക്ക് സെനറ്റിന്റെ നിയന്ത്രണം നഷ്ടമായി.

ജനപ്രതിനിധിസഭയിലും സെനറ്റിലും ഇതിനു പിന്നാലെ സെനറ്റിലെ ഭൂരിപക്ഷവും നഷ്ടമായത് ഒബായ്ക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം
വരുന്ന പ്രസിഡന്റ് തിരഞ്ഞെട‌ുപ്പില്‍ ജനങ്ങളുടെ ആഭിമുഖ്യം വ്യക്തമാക്കുന്നതാണ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ സ്വഭാവം.

ഇനി ഒബാമയക്ക് സ്വന്തം നിലപാടുകള്‍ അനുസരിച്ചുള്ള നിയമ നിര്‍മ്മാണങ്ങളുമായി മുന്നൊട്ട് പോകാന്‍ സാധിക്കുകയില്ല. നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ റിപ്പബ്ലിക്കന്‍മാരെ അനുനയിപ്പിക്കേണ്ടി വരും എന്നതും നിയമങ്ങളില്‍ വെള്ളം ചേര്‍ക്കേണ്ടി വരും എന്നതും ഒബാമയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 സെനറ്റ്‌ സീറ്റുകളിലേക്കാണ്‌ ഇന്ന് വോട്ടെടുപ്പ്‌ നടന്നത്‌. മേല്‍ക്കൈ നേടിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവായി മിച്ച് മക്കേണലാവും എത്തുക. ഈ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് ഒബാമയുടെ പ്രസിഡന്റിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാവില്ലെങ്കിലും ജനപ്രീതിയില്‍ ഇടിവ് വന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :