സോള്‍|
jibin|
Last Modified ചൊവ്വ, 13 മെയ് 2014 (12:44 IST)
ദക്ഷിണകൊറിയന്‍ കപ്പലപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ജീവന്‍ ത്യജിച്ച മൂന്ന് ജീവനക്കാരെ ദേശീയ രക്തസാക്ഷികളായി ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കിം കി വൂങ്, ജുങ് ഹ്യൂന്‍ സൂന്‍, പാര്‍ക്ക് ജി യുങ് എന്നിവരെയാണ്
ദക്ഷിണകൊറിയ അപൂര്‍വ ബഹുമതി നല്‍കി ആദരിക്കാനും അവരെ എന്നും ഓര്‍മിക്കാനും തീരുമാനിച്ചത്.
മുങ്ങുന്ന കപ്പലില്‍ നിന്ന് സ്വന്തം ജീവന്‍ മറന്ന് തന്റെ ലൈഫ് ജാക്കറ്റ് യാത്രക്കാരന് കൈമാറിയാണ് പാര്‍ക്ക് ജി യൂങ് മരണത്തിന് കീഴടങ്ങിയത്. നിരവധി പേരെ രക്ഷപ്പെടുത്തിയ ശേഷമാണ് മൂവരും മരണത്തിന് കീഴടങ്ങിയതെന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഇവരുടെ സ്മാരകങ്ങളില്‍ 'രക്തസാക്ഷികള്‍' എന്ന് മുദ്രണംചെയ്യും. ഇവരുടെ ബന്ധുക്കള്‍ക്ക് ധനസഹായവും നല്‍കും. കാണാതായ 29പേര്‍ക്കായി ഇപ്പോളും തെരച്ചില്‍ നടക്കുകയാണ്.