300 പേരെ പുറത്താക്കിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന് ബഹുമതി ധോണിക്ക്
നേപ്പിയര്‍|
WEBDUNIA|
PRO
ഏകദിന മത്സരങ്ങളില്‍ 300 പേരെ പുറത്താക്കിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക്. ന്യൂസിലാന്‍ഡിനെതിരെയുളള ആദ്യ ഏകദിനത്തില്‍ മുപ്പത്തിയേഴാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ റോസ് ടെയ്‌ലറെ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് ധോണി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഈ നേട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ തന്നെ നാലാമത്തെ വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിംഗ് ധോണി.ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍.
472 പേരെയാണ് ഗില്‍ ക്രിസ്റ്റ് പുറത്താക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പറായ കുമാരസംഗക്കാരയും (443) സൗത്ത് ആഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറുമാണ് (425) ധോണിക്ക് മുന്നിലുളള മറ്റ് രണ്ട് പേര്‍.