സച്ചിന് ഭാരതരത്ന, ഈ അംഗീകാരം നേടുന്ന ആദ്യ കായികതാരം

മുംബൈ| WEBDUNIA|
PRO
രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി 24 വര്‍ഷം കളിക്കളത്തില്‍ പോരാടിയ സച്ചിനായി രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കും. ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്. സച്ചിന്‍ വിരമിക്കുന്ന ദിവസം തന്നെ ഈ നേട്ടം സച്ചിനെത്തേടിയെത്തിയത് കായിക ലോകത്തിനാകെ അഭിമാനം പകര്‍ന്നു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, പാര്‍ലമെന്ററി കാര്യ മന്ത്രി രാജീവ് ശുക്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ സച്ചിന് വേണ്ടി രംഗത്തെത്തിയിരുന്നു.

സച്ചിന് ഭാരത രത്‌ന ലഭിക്കാന്‍ കഴിയുന്നത് ചെയ്യുമെന്ന് ബിസിസിഐ ഉപാധ്യക്ഷന്‍ കൂടിയായ രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി നാരായണ സ്വാമിയും ഭാരത രത്‌നയ്ക്കുള്ള സാധ്യത പറഞ്ഞിരുന്നു.

പ്രമുഖ ശാസ്ത്രഞ്ജനായ ഡോ സിഎന്‍ആര്‍ റാവുവിനും ഭാരത രത്നയുണ്ട്. നിലവില്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക കൗണ്‍സില്‍ മേധാവിയായ സി എന്‍ ആര്‍ റാവു ഖരാവസ്ഥാ രസതന്ത്ര പഠനശാഖയില്‍ രാജ്യാന്തര പ്രശസ്തനാണ്. 1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ് സയന്‍റിഫിക് റിസര്‍ച്ചിന്‍റെ പ്രസിഡന്‍റും ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയല്‍ സയന്‍സസിന്‍റെ ഡയറക്ടറുമാണ് നിലവില്‍ സി എന്‍ ആര്‍ റാവു.

സച്ചിനും റാവുവിനും ഭാരതരത്ന നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. ബഹുമതി തന്റെ അമ്മയ്ക്കായി സമര്‍പ്പിക്കുന്നതായി സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :