സ്ത്രീകള്‍ ശമ്പള വര്‍ധനവാവശ്യപ്പെടരുതെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ

ന്യൂയോര്‍ക്ക്| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (13:15 IST)
പുരുഷന്‍മാര്‍ സൂപ്പര്‍ പവറാണ് പുരുഷന്റെ വേതനത്തിന് തുല്യമായ വേതനം സ്ത്രീകള്‍ ചോദിക്കരുത് എന്ന മൈക്രോസോഫ്റ്റ് സത്യ നദെല്ലയുടെ പ്രസ്താവന വിവാദത്തില്‍.

അരിസോണയിലെ അനിറ്റ ബോര്‍ഗില്‍ നടന്ന ഗ്രേസ് ഹോപ്പര്‍ സെലിബ്രേഷന്‍ ഓഫ് വിമന്‍ ഇന്‍ കമ്പ്യൂട്ടിംഗില്‍ വച്ചാണ് നദല്ല വിവാദ പ്രസ്താവന നടത്തിയത്.
സ്ത്രീകള്‍ക്ക് പൊതുവേ പുരുഷന്മാരെക്കാള്‍ ശമ്പളം കുറവാണ് എന്ന മൈക്രോസോഫ്റ്റ് ഡയറക്ടറും ഹാര്‍വാ മഡ് കോളേജിന്റെ പ്രസിഡന്റുമായ മരിയ ക്ലാവേയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നദല്ല.

ഇതുകൂടാതെ സ്ത്രീ ജീവനക്കാര്‍ക്ക് ഒരു ഉപദേശം നല്‍കാനും നദല്ല മറന്നില്ല നിങ്ങളുടെ ജോലിയെക്കുറിച്ച് അറിയുകയും അതില്‍ വിശ്വാസമുണ്ടായിരിക്കുകയും ചെയ്യുക. നന്നായി ജോലി ചെയ്താല്‍ നിങ്ങളുടെ ബോസിന് നിങ്ങളുടെ കഴിവിനെക്കുറിച്ച് ബോധ്യമുണ്ടാവുകയും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ ഏല്‍പിക്കുകയും ചെയ്യും നദല്ല പറഞ്ഞു.എന്നാല്‍ പ്രസ്താവന വിവാദമായതോടെ ക്ഷമാപണം നടത്തിയിരിക്കുകയാണ് നദെല്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :