ഇന്ത്യന്‍ തിരിച്ചടി താങ്ങാവുന്നതിനുമപ്പുറമായിരുന്നു: പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ , ഇന്ത്യ , വെടിവെപ്പ് , യുദ്ധം , ഇസ്ലാമാബാദ്
ഇസ്ലാമാബാദ്| jibin| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (11:17 IST)
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പിന് തിരിച്ചടിച്ചത് താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്നും. തിരിച്ചടി ഒരു ചെറുയുദ്ധത്തിന് തുല്യമായിരുന്നുവെന്നും പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് മേജര്‍ ജനറല്‍ താഹിര്‍ ജാവൈദ് ഖാന്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന വെടിവെപ്പ് ചെറിയൊരു യുദ്ധം പോലെയായിരുന്നു. ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിക്കുകയല്ല ഞങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും താഹിര്‍ പറഞ്ഞു.

ഇന്ത്യ പാക്കിസ്ഥാനെതിരെ വന്‍ ആക്രമണമാണ് അഴിച്ചു വിട്ടത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 30,000ത്തിലധികം മോട്ടോര്‍ ഷെല്ലുകള്‍ ഇന്ത്യ ഉപയോഗിക്കുകയും. പീരങ്കിയ്ക്കു സമാനമായ ആയുധങ്ങള്‍ കൊണ്ട് പാകിസ്ഥാനു നേരെ ആക്രമണം നടത്തിയെന്നും ഖാന്‍ അവകാശപ്പെട്ടു. ഈമാസം ആറിന് മാത്രം 51,000 ചെറിയ ആയുധങ്ങളുപയോഗിച്ച് വെടിവയ്പ് നടത്തി. ഏഴിന് 4,000 ത്തോളം മോട്ടോര്‍ ഷെല്ലുകളും ഇന്ത്യ പ്രയോഗിച്ചു. ശക്തമായ യുദ്ധത്തില്‍പ്പോലും ആയുധങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഖാന്‍ പറഞ്ഞു.

ഈ മാസം ഒന്നു മുതല്‍ എട്ടുവരെ നടന്ന പാക്ക് ആക്രമണത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ ഭടന്‍മാരുള്‍പ്പെടെ 90 പേര്‍ക്കു പരുക്കേറ്റു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നടത്തിയത്. തിരിച്ചടി നേരിട്ടതോടേ പാകിസ്ഥാന് ഇന്ത്യക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പോവുകയായിരുന്നു. പാക്കിസ്ഥാനിലെ അര്‍ധസൈനിക വിഭാഗമാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്സ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :