ലണ്ടന്‍|
vishnu|
Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (11:11 IST)
മാരകമായ വൈറസ് രോഗമായ എബോള ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4000 കടന്നതായി ലോകാരോഗ്യ സംഘടന. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 8 വരെ 4033 ആളുകള്‍ ഈ വൈറസ് ബാധമൂലം മരണമടഞ്ഞു. ലോകത്തെമ്പാടുനിന്നുമായി 8,399 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ തുടങ്ങിയ രോഗബാധ ഇപ്പോള്‍ യൂറോപ്പിലേക്കും കടന്നിരിക്കുകയാണ്. ബ്രിട്ടനും സ്‌പെയിനിനും പിന്നാലെ കഴിഞ്ഞദിവസം മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. മറ്റൊരു യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന്‍ മരിച്ചു.
എബോളയുടെ ഭീകരത തങ്ങള്‍ കരുതിയതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. രോഗം കണ്ടുപിടിക്കപ്പെട്ടവരുടെയോ രജിസ്റ്റര്‍ ചെയ്തവരുടെയോ കണക്കുകളേക്കാള്‍ കൂടുതലായിരിക്കും രോഗം തിരിച്ചറിയപ്പെടാത്തവരുടേതെന്ന്
ലോകാരാഗ്യ സംഘടന അഭിപ്രായപ്പെട്ടു.