മോഡിയ്ക്ക് ബില്‍ഗേറ്റ്സിന്റെ പ്രശംസ

ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (11:00 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ്.മോഡിയുമായി കൂടികാഴ്ചനടത്തിയതിനെപ്പറ്റിയുള്ള ബ്ലോഗിലാണ് ബ്ലോഗിലാണ് ബില്‍ഗേറ്റ്‌സ് തന്റെ ആഭിപ്രായം പറഞ്ഞത്.

ആരോഗ്യ മേഖലയിലേയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജ്ന പരിപാടികളേയുമാണ് ബില്‍ഗേറ്റ്സ് പ്രശംസിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിനെതിരെയും ആരോഗ്യമേഖലയിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കാനുമായുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ഒരുപാട് ആകര്‍ഷിച്ചു ബില്‍ഗേറ്റ്സ് പറഞ്ഞു.

മോദി ശൗചാലയങ്ങളെക്കുറിച്ച് സംസാരിയ്ക്കുന്നു. വേറെ രാഷ്ട്രീയപ്രവര്‍ത്തകരാരും ഇതൊരു പ്രശ്‌നമായി കണ്ടിട്ടേയില്ല ബില്‍ഗേറ്റ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഇവിടെ നിലവിലുണ്ടായിരുന്ന മറ്റേതൊരു നേതാവിനെക്കാള്‍ ഇത്തരം കാര്യങ്ങളില്‍ മോദി കൂടുതല്‍ താല്പര്യം കാണിക്കുന്നു ബില്‍ഗേറ്റ്സ് ബ്ലോഗില്‍ കുറിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :