സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (09:54 IST)
യുക്രൈന്‍ അണുബോംബ് നിര്‍മിക്കുന്നുവെന്ന് റഷ്യയുടെ ആരോപണം. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു തെളിവും പറയാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ആണവ ദുരന്തമുണ്ടായ ചെര്‍ണോബിലാണ് നിര്‍മാണം നടക്കുന്നതെന്നാണ് ആരോപണം. അതേസമയം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ ആക്രമണത്തിനിടെ റഷ്യന്‍ സൈന്യം ആദ്യം ലക്ഷ്യമിട്ടത് ആണവ നിലയങ്ങളാണ്. ചെര്‍ണോബിലെ ആണവനിലയം ആദ്യം പിടിച്ചെടുത്തു.