ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: നാലിടത്ത് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (12:24 IST)
ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്‌നിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കവെ കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ.
ഇന്ത്യൻ സമയം 12:30ന് പ്രാബല്യത്തിൽ വരും.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മലയാളി വിദ്യാർഥികൾ ഏറെയുള്ള നഗരമായ സന്മി അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കൻ നടപടികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വെടിനിർത്തൻ പ്രഖ്യാപനം. അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :