സ്വർണവില 40,000 രൂപയിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (12:26 IST)
റഷ്യ-യുക്രെയ്‌ൻ സംഘർഷത്തെ തുടർന്നുള്ള അനിശ്ചിതത്വത്തിൽ കുതിച്ച് സ്വർണവില. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നേട്ടമാക്കി തിങ്കളാഴ്ച പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോളവിപണിയിലെ വിലവർദ്ധനവും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചത്.സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,000 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ഈ വര്‍ഷംമാത്രം സ്വര്‍ണവിലയിലുണ്ടായത് 11.7 ശതമാനം വര്‍ധനവാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 717 രൂപകൂടി 53,797 രൂപയിലെത്തി.സർക്കാർ കട‌പ്പത്രങ്ങളിൽ നിന്നുള്ള ആദായത്തിലും വർധനവുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :