സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (10:21 IST)
യുക്രൈനിനെതിരായ യുദ്ധപ്രഖ്യാപനം നടത്തി റഷ്യ. റഷ്യ എന്തിനും തയ്യാറെന്ന് പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ പറഞ്ഞു. ഡോണ്‍ബോസിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം യുക്രൈന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 15കിലോമീറ്റര്‍ അകലെ രണ്ടുലക്ഷം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. വിഷയത്തില്‍ നാറ്റോയും അമേരിക്കയും എന്താണ് ചെയ്യുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.