1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Rupert murdock getting married for 5th time

ആഗോള മാധ്യമഭീമൻ റുപ്പർട്ട് മർഡോക്ക് 92 വയസ്സിൽ വീണ്ടും വിവാഹിതനാകുന്നു

Rupert murdock
ന്യൂസ് കോർപ് സ്ഥാപകനായ റുപ്പർട്ട് മാർഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പോലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് മാർഡോക്കിൻ്റെ വധു. എനിക്ക് വീണ്ടും പ്രണയത്തിൽ വീഴാൻ പേടിയായിരുന്നു. ഇതെൻ്റെ അവസാനത്തേതാണ്. അതിനാൽ സന്തോഷത്തോടെയിരിക്കുക എന്നതാണ് നല്ലത്. മാർഡോക്ക് പറഞ്ഞു.
 
92കാരനായ റുപ്പർട്ട് മാർഡോക്കിൻ്റെ അഞ്ചാം വിവാഹമാണിത്. കണ്ട്രി വെസ്റ്റേൺ സിംഗറായ ചെസ്റ്റർ സ്മിത്തിൻ്റെ മുൻ ഭാര്യയാണ് ലെസ്ലി സ്മിത്ത്. 2008ലാണ് ചെസ്റ്റർ സ്മിത്ത് മരിച്ചത്.ന്യൂസ് കോർപ്പ് സിഇഒ ആയ മാർഡോക്കിന് 17 ബില്യൺ ഡോളറിൻ്റെ ആസ്തിയാണുള്ളത്. ഫോക്സ് ന്യൂസ്, ദ വോൾ സ്ട്രീറ്റ് ജേണൽ എന്നിങ്ങനെ പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മാർഡോക്ക്.
 
അടുത്ത ലേഖനം
കോവിഡ് വ്യാപനം നാലുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു