'മീനയും ധനുഷും വിവാഹിതരാകാന്‍ പോകുന്നു'; പുലിവാല് പിടിച്ച് ബയല്‍വാന്‍ !

കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസഗര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്

രേണുക വേണു| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (11:56 IST)

സൂപ്പര്‍താരം ധനുഷും നടി മീനയും വിവാഹിതരാകാന്‍ പോകുന്നു എന്ന പ്രസ്താവനയിലൂടെ പുലിവാല് പിടിച്ച് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. മീനയും ധനുഷും ചെറുപ്പക്കാര്‍ ആണെന്നും അവര്‍ വിവാഹിതരാകുന്നതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് ബയല്‍വാന്‍ പറഞ്ഞത്. വിവാഹം കഴിച്ചില്ലെങ്കില്‍ തന്നെ ഇരുവരും ലിവിങ് ടുഗെദര്‍ ആയിരിക്കുമെന്നും ബയല്‍വാന്‍ പറഞ്ഞു.

' മീനയും ധനുഷും ഉടന്‍ വിവാഹിതരാകും. ഈ വര്‍ഷം ജൂലൈയില്‍ ആയിരിക്കും ഇരുവരുടെയും വിവാഹം. അത് നടന്നില്ലെങ്കില്‍ തന്നെ അവര്‍ ഒന്നിച്ച് ജീവിക്കും,' തന്റെ യുട്യൂബ് ചാനലില്‍ ബയല്‍വാന്‍ പറഞ്ഞു. വസ്തുതയില്ലാതെ തോന്നിയതൊക്കെ വിളിച്ചുപറയുകയാണ് ബയല്‍വാന്‍ ചെയ്യുന്നതെന്ന് മീനയുടെയും ധനുഷിന്റെ ആരാധകര്‍ വിമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസഗര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. ഐശ്വര്യ രജനികാന്തുമായുള്ള ദാമ്പത്യ ബന്ധം ധനുഷ് കഴിഞ്ഞ വര്‍ഷം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :