അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 21 മാര്‍ച്ച് 2023 (14:22 IST)
പരിണയം,ഗസൽ,പഞ്ചാബി ഹൗസ് എന്നിങ്ങനെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയ നായികയായ താരമാണ് മോഹിനി. സിനിമയിൽ നിന്നും ദീർഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി അടുത്തിടെ ബിഹൈൻ്റ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ തൻ്റെ വിവാഹത്തെ പറ്റിയും മതം മാറ്റത്തെ പറ്റിയുമെല്ലാം തുറന്നുപറഞ്ഞിരുന്നു.
എൻ്റെ ജീവിതത്തിലെ മറ്റൊരു ഘട്ടമായിരുന്നു മതം മാറ്റം. അതെനിക്ക് ഉൾവിളി വന്നതാണ്. നമ്മളെല്ലാം ഒരാളെ പ്രണയിക്കുമ്പോൾ അയാളിൽ എന്തെങ്കിലും ഒന്ന് നമ്മളെ ആകർഷിക്കും. അതിൽ നമ്മൾ വിശ്വസിക്കും മറ്റൊന്നും വേണ്ടെന്ന തോന്നൽ വരും. ആ ഘട്ടത്തിലാണ് നമ്മൾ അവരിൽ ചേരുന്നത്. ഈശോ എന്നെ വിളിച്ചതും അത്തരത്തിലായിരുന്നു. പ്രാർഥനയിൽ മുഴുകിയപ്പോൾ മറ്റൊന്നും ജീവിതത്തിൽ വേണ്ടെന്ന അവസ്ഥയിലെത്തി.
എനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ട്. അത് സത്യമാണ്. ഞാനും ഭർത്താവ് ഭരത്തും വേർപിരിയാൻ ആരോ കൂടോത്രം ചെയ്തിരുന്നു. ഞങ്ങളുടെ ബന്ധം വേർപിരിയുമെന്ന ഘട്ടം വരെ എത്തിയതാണ്. പക്ഷേ എന്നോട് ഫാദർ പറഞ്ഞു. നീ ജീസസിനോട് ചോദിക്ക്. അദ്ദേഹം പറയുന്നത് ഏത് വഴിയാണോ അങ്ങനെ പോകു എന്നാണ്. ജീസസ് വിവാഹമോചനം അരുതെന്നാണ് പറഞ്ഞത്. അങ്ങനെ തകർച്ചയിൽ നിന്നാണ് ആ ബന്ധം ഞാൻ വീണ്ടെടുത്തത്. മോഹിനി പറഞ്ഞു.