ഇങ്ങനെയൊക്കെ നടന്നാൽ മതിയോ വിവാഹം വേണ്ടെയെന്ന് മമ്മൂക്ക ചോദിച്ചു, അന്ന് എനിക്ക് 21 വയസ്സ് മാത്രം, ഒത്തിരി നേരത്തെ വിവാഹം കഴിച്ചെന്ന് തോന്നിയിട്ടുണ്ട്: മോഹിനി

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (19:24 IST)
പരിണയം,ഗസൽ,പഞ്ചാബി ഹൗസ് എന്നിങ്ങനെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയ നായികയായ താരമാണ് മോഹിനി. സിനിമയിൽ നിന്നും ദീർഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി അടുത്തിടെ ബിഹൈൻ്റ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ തൻ്റെ വിവാഹത്തെ പറ്റിയും മതം മാറ്റത്തെ പറ്റിയുമെല്ലാം തുറന്നുപറഞ്ഞിരുന്നു.

വളരെ ചെറുപ്പത്തിലാണ് ഞാൻ സിനിമയിൽ വന്നത്. പരിണയത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് 15 വയസ്സ് മാത്രമാണ് പ്രായം. ഒരു മറവത്തൂർ കനവ് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയാണ് ഇങ്ങനെയെല്ലാം നടന്നാൽ മതിയോ വിവാഹം അത് കഴിഞ്ഞ് കുടുംബമെല്ലാം വേണ്ടെയെന്ന് ചോദിക്കുന്നത്. അന്നെനിക്ക് 21 വയസ്സ് മാത്രമാണ് പ്രായം. ഇത് ഞാൻ മമ്മൂകയോട് പറഞ്ഞു. അതെല്ലാം ശരിയാണ്. പക്ഷേ സിനിമാഭിനയം മാത്രം പോരെന്നും കുടുംബവും വേണമെന്നും മമ്മൂക്ക പറഞ്ഞു.

അന്ന് മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ സ്ട്രൈക്ക് ചെയ്തു. അങ്ങനെ ജീവിതത്തിൽ ഇനിയുള്ള കാര്യങ്ങളെ പറ്റിയും ആലോചിച്ചുതുടങ്ങി. 22മത്തെ വയസ്സിലായിരുന്നു വിവാഹം. 23 വയസ്സിൽ അമ്മയായി. എന്നാൽ അന്ന് കുഞ്ഞ് കരഞ്ഞാൽ ഞാനും കരയും എന്ന അവസ്ഥയായിരുന്നു. ഇപ്പോൾ ചിന്തിക്കുമ്പോൾ വിവാഹം നേരത്തെയായി പോയി. 30 വയസ്സെല്ലാം ആയിട്ട് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മോഹിനി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :