തുടര്‍ച്ചയായി 34 വിജയങ്ങള്‍‍; റയലിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി ബാഴ്‌സ

തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്‌സയ്‌ക്ക് റയലിനെ മറികടക്കാന്‍ ഇനി ഒരു വിജയം കൂടി

റയല്‍ മാഡ്രിഡ്, ബാഴ്‌സിലോണ, സ്‌പാനിഷ്‌ ലീഗ്‌, മെസി, ഫുട്ബോള്‍ rayal mandrid, barsilona, spanish league, messi, football
റയല്‍ മാഡ്രിഡ്| Sajith| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (10:04 IST)
തുടര്‍ച്ചയായ മുപ്പത്തിനാലു വിജയങ്ങളുമായി റയല്‍ മാഡ്രിഡ് തീര്‍ത്ത അപരാജിതരെന്ന ലോകറെക്കോഡ്‌ സ്‌പാനിഷ്‌ ചാമ്പ്യന്മാരായ ബാഴ്‌സിലോണ തകര്‍ക്കാനൊരുങ്ങുന്നു. ഒരു വിജയം കൂടിയായാല്‍ ഈ നേട്ടം ന്യൂകാമ്പിലെത്തും. സ്‌പാനിഷ്‌ ലീഗ്‌ കിരീടവും ചാമ്പ്യന്‍സ്‌ ലീഗുമെല്ലാം കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ബാഴ്‌സിലോണ വീണ്ടും റയലിനെ വെല്ലുവിളിക്കുകയാണ്‌.

ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്‌സയ്‌ക്ക് റയലിനെ മറികടക്കാന്‍ ഇനി ഒരു വിജയം കൂടി മതിയാകും. കഴിഞ്ഞ ദിവസം സെവില്ലയെ 2-1 ന്‌ തകര്‍ത്ത ബാഴ്‌സിലോണ തുടര്‍വിജയങ്ങളുടെ കാര്യത്തില്‍ റയലിന്‌ ഒപ്പമെത്തി. വ്യാഴാഴ്‌ച റയല്‍ വല്ലോക്കാനോയെ നേരിടുന്ന ബാഴ്‌സ ഈ നേട്ടം എളുപ്പം നേടുമെന്നാണ്‌ കണക്കാക്കുന്നത്‌. സ്‌പാനിഷ്‌ സോക്കര്‍ ചരിത്രത്തില്‍ ഏറെക്കാലം റെക്കോഡ്‌ ഏന്തിയ റയല്‍ 1988-89 സീസണില്‍ കുറിച്ച റെക്കോഡിനാണ്‌ ഇപ്പോള്‍ ബാഴ്സിലോണ ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍താരം മെസ്സിയും ജെറാഡ്‌ പിക്കേയും ആയിരുന്നു ബാഴ്‌സിലോണയുടെ സ്‌കോറര്‍മാര്‍. മുപ്പത്തിയൊന്നാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്നും സ്‌കോര്‍ ചെയ്‌ത മെസി ഈ സീസണില്‍ കുറിച്ച ആറാമത്തെ ഫ്രീകിക്ക്‌ ഗോളായിരുന്നു അത്‌. മാച്ചിന്‍ പെരസിന്റെ ആദ്യ ഗോളില്‍ പിന്നില്‍ നിന്ന ശേഷമാണ്‌ ബാഴ്‌സ തിരിച്ചടിച്ചത്‌. ഒക്‌ടോബര്‍ 21 ന്‌ തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി ബാഴ്‌സയ്‌ക്ക് ഈ വിജയം. ഈ വിജയത്തോടെ കിരീട കാര്യത്തിലും ബാഴ്‌സ റയലിന്‌ വെല്ലുവിളിയായി.ഇപ്പോള്‍ അവരേക്കാള്‍ 12 പോയിന്റ്‌ മുന്നിലാണ്‌ ബാഴ്‌സിലോണ‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :