സിദാന്‍ വിളിച്ചു, റോബര്‍ട്ടോ കാര്‍ലോസ് റയലിലേക്ക്; നെയ്‌മറും റയലിലേക്ക്, ലക്ഷ്യം ബാഴ്‌സയുടെ ചിറകരിയാന്‍, മെസിയെ തളയ്‌ക്കാന്‍ ഫ്രഞ്ച് തന്ത്രമോ ?

  സിനദിന്‍ സിദാന്‍ , റോബര്‍ട്ടോ കാര്‍ലോസ് , നെയ്‌മര്‍ , റയല്‍ മാഡ്രിഡ് , മെസി
മാഡ്രിഡ്| jibin| Last Modified ബുധന്‍, 13 ജനുവരി 2016 (16:12 IST)
റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ചായി ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ ചുമതലയേറ്റതിന് പിന്നാലെ ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസിനെ റയലില്‍ എത്തിക്കാന്‍ നീക്കം. സിദാന്റെ ബാക്ക് റൂം സ്റ്റാഫായി റയലിലേക്ക് വരാന്‍ ഒരുങ്ങുകയാണ് ബ്രസീല്‍ താരം. റയലില്‍ കാര്‍ലോസിന്റെ സഹതാരവും അടുത്ത സുഹൃത്തുമായിരുന്നു സിദാന്‍. റയലുമായി കാര്‍ലോസ് ചര്‍ച്ച നടത്തികഴിഞ്ഞു. തീരുമാനം ഉടനെ ഉണ്ടാവുമെന്നാണറിയുന്നത്.

അതേസമയം, ബാഴ്‌സലോണയില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന നെയ്‌മര്‍ ക്ലബ് വിടണമെന്ന് കാര്‍ലോസ് പറയുകയും ചെയ്‌തു. ചെറുപ്പക്കാരനായ നെയ്‌മറിനെ റയലിലേക്ക് കൊണ്ടുവരണം. റയലി അദ്ദേഹത്തിന് മികച്ച ഒരു ഭാവിയുണ്ട്. അടുത്ത ലോകഫുട്‌ബോളര്‍ പട്ടികയില്‍ ബ്രസീല്‍ താരം മുന്‍പിലെത്തുമെന്നും കാര്‍ലോസ് പറഞ്ഞു. റയലിനായി 1996 മുതല്‍ 2007വരെ കാര്‍ലോസ് ബൂട്ട് കെട്ടിയിട്ടുണ്ട്.

അതേസമയം, സിദാന്റെയും റോബര്‍ട്ടോ കാര്‍ലോസിന്റെയും നീക്കങ്ങളെ ഫുട്‌ബോള്‍ ലോകം സൂക്ഷമമായി നിരീക്ഷിച്ചുവരുകയാണ്. നെയ്‌മര്‍ ബാഴ്‌സലോണ വിടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ എല്‍‌ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് റയല്‍ നാണംക്കെട്ട തോല്‍‌വിയായിരുന്നു ഏറ്റുവാങ്ങിയത്. നെയ്‌മറിനെ പാളയത്തിലെത്തിച്ചാല്‍ ക്രിസ്‌റ്റ്യാനോ റൊണാണ്‍ഡോയ്ക്ക് ശക്തമായ പിന്തുണ നല്‍കാണ് ക്ലബ് പദ്ധതിയിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :