ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലേക്ക് ?; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച മെസിയുടെ പ്രസ്‌താവന

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ് , ബാഴ്‌സലോണ , റയല്‍ മാഡ്രിഡ് , ലയണല്‍ മെസി
സൂറിച്ച്‌| jibin| Last Modified ബുധന്‍, 13 ജനുവരി 2016 (11:04 IST)
കാല്‍പന്തുകളിയുടെ രാജകുമാരനായ അര്‍ജന്റീന താരവും ബാഴ്‌സലോണയുടെയും സ്‌ട്രൈക്കറുമായ ലയണല്‍ മെസി
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലേക്കു കൂടുമാറുന്നുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്ത്. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലേക്കു കൂടുമാറുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല. താന്‍ ബാഴ്‌സലോണ വിടുമെന്ന അഭ്യൂഹങ്ങങ്ങള്‍ തെറ്റാണ്. സ്‌പാനിഷ്‌ ക്ലബില്‍ തന്നെ തുടരുമെന്നും അഞ്ചാംവട്ടവും ഫിഫയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ശേഷം മെസി വ്യക്തമാക്കി.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലേക്കു കൂടുമാറുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കാണ്‌ മെസി തടയിട്ടത്.
പോര്‍ചുഗലിന്റെയും സ്‌പാനിഷ്‌ ക്ലബ്‌ റയല്‍ മാഡ്രിഡിന്റെയും സ്‌ട്രൈക്കറായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ബാഴ്‌സലോണ ക്ലബ്‌ അംഗം നെയ്‌മര്‍ എന്നിവരെ മറികടന്നാണ്‌ മെസി 2015 ലെ ലോക ഫുട്‌ബോളറായത്‌.

ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. വോട്ടിങ്ങില്‍ 41.33 ശതമാനം പേരുടെ പിന്തുണ മെസിക്ക് ലഭിച്ചപ്പോള്‍ ക്രിസ്റ്റ്യാനോക്ക് 27.76 ശതമാനവും നെയ്മറിന് 7.86 ശതമാനവും വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ക്ലബ് ആയ ബാഴ്സലോണക്ക് അഞ്ച് കിരീടം സമ്മാനിച്ചതും അര്‍ജന്‍റീനയെ കോപ അമേരിക്ക ഫൈനലിലത്തെിച്ചതുമാണ് മെസിക്ക് നേട്ടമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :