വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് റയലിനും അത്‌ലറ്റിക്കോയ്ക്കും വിലക്ക്

സൂറിച്ച്| JOYS JOY| Last Modified വെള്ളി, 15 ജനുവരി 2016 (13:01 IST)
പ്രമുഖ ക്ലബുകളായ റയല്‍ മാഡ്രിഡിനും അത്‌ലറ്റികോ മാഡ്രിഡിനും ഫിഫ വിലക്ക് ഏര്‍പ്പെടുത്തി. ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയിലെ ലംഘനത്തിന്റെ പേരിലാണ് നടപടി.

ജൂലൈ മുതലാണ് വിലക്ക് നിലവില്‍ വരിക. 2016 ജൂലൈയിലെയും 2017 ജനുവരിയിലെയും ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്. ഈ സാഹചര്യത്തില്‍ ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ഇരു ക്ലബുകള്‍ക്കും പങ്കെടുക്കാം.

വിലക്കിനു പുറമേ പിഴയും ഇരു ക്ലബുകള്‍ക്കുമുണ്ട്. അത്‌ലറ്റികോ മാഡ്രിഡിന് ഒമ്പതു ലക്ഷം ഡോളറും റയലിന് 3.60 ലക്ഷം ഡോളറുമാണ് പിഴ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :