റയല്‍ വിടാന്‍ ഒരുങ്ങി ക്രിസ്‌റ്റ്യാനൊ റൊണാള്‍ഡൊ; ബാഴ്‌സലോണയിലേക്ക്‌ സ്വാഗതമരുളി നെയ്‌മര്‍

ബ്രസില്, ഫൂട്ബോള്‍, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ brazil, football, barsalona, rayal mandrid, manchester united
ബ്രസില്| Sajith| Last Updated: ഞായര്‍, 21 ഫെബ്രുവരി 2016 (11:47 IST)
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനൊ റൊണാള്‍ഡൊയെ സ്വന്തം ക്ലബ്ബായ ബാഴ്‌സലോണയിലേക്ക്‌ ക്ഷണിച്ച് നെയ്‌മര്‍. ബാഴ്‌സയ്‌ക്ക് വേണ്ടി റൊണാള്‍ഡോ ബൂട്ടണിയുന്നത് വലിയ കാര്യം ആയിരിക്കുമെന്ന്‌ നയ്‌മര്‍ പറഞ്ഞു. 2018ലാണ് റയലുമായുള്ള ക്രിസ്‌റ്റ്യാനോയുടെ കരാര്‍ അവസാനിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ക്ലബ്ബ്‌ വിടാന്‍ സാധ്യതയുണ്ടെന്ന്‌ ക്രിസ്‌റ്റ്യാനൊ സൂചിപ്പിച്ചതിന്‌ ശേഷമായിരുന്നു നെയ്മറിന്റെ ക്ഷണം.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഫുട്‌ബോള്‍ ഇതിഹാസമാണ്‌ ക്രിസ്‌റ്റ്യാനൊ. താന്‍ അദ്ദേഹത്തിറ്റെ വലിയൊരു ആരാധകനാണ്‌, ബാഴ്‌സലോണയ്‌ക്ക് വേണ്ടി കളിക്കാന്‍ അദ്ദേഹം തയ്യാറായാല്‍ അതൊരു നാഴിക കല്ലായിരിക്കുമെന്നും നെയ്‌മര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മെസ്സിയും നെയ്‌മറും സുവാരസുമാണ്‌ ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങള്‍. മൂവരും ചേര്‍ന്ന്‌ വമ്പന്‍ വിജയങ്ങളാണ്‌ ക്ലബ്ബിന്‌ നേടിക്കൊടുക്കുന്നത്‌. ഈ കൂട്ടത്തിലേക്ക്‌ റൊണാള്‍ഡൊ കൂടി വരുകയാണെങ്കില്‍ മറ്റ്‌ ക്ലബ്ബുകള്‍ കളിക്കേണ്ടതില്ലാത്ത അവസ്ഥതന്നെ വന്നേക്കും.

അതേസമയം ക്രിസ്‌റ്റ്യാനൊ റയല്‍ വിടുമെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തെ സ്വന്തമാക്കാനായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ പോലുള്ള വമ്പന്മാര്‍ തയ്യാറായിട്ടുണ്ട്‌. ഒരു ഘട്ടത്തില്‍ താരം യുണൈറ്റഡിലേക്ക്‌ മടങ്ങുമെന്ന വാര്‍ത്തകള്‍ വരെ വരുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :