ഏഴുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തി; ഇരയ്ക്ക് 200 ചാട്ടയടിയും, ആറുമാസം തടവും ശിക്ഷ!

റിയാദ്‌| vishnu| Last Updated: ശനി, 7 മാര്‍ച്ച് 2015 (13:04 IST)
കൌമാരം പിന്നിടുന്നതിനു മുമ്പേ ഏഴുപേര്‍ ചേന്ന് കൂട്ട ബലാത്സംഗത്തിനിരയായ കുട്ടിക്ക് സൌദിയില്‍ ആറു മാസം തടവും 200 ചാട്ടയടിയും ശിക്ഷവിധിച്ചു!. അതേസമയം പീഡനം നടത്തിയ കാപാലികര്‍ക്കെതിരെ പ്രഖ്യാപിച്ചതുമില്ല. പീഡനത്തിന്റെ ഉത്തരവാദി പെണ്‍കുട്ടിയാണെന്നാണ് സൌദിയിലെ ശരിയാ കോടതി കണ്ടെത്തിയത്. സംരക്ഷകനെ കൂടാതെ പുറത്ത്‌ പോകരുതെന്ന സൗദി നിയമം ലംഘിച്ചതിനാലാണ് പീഡനത്തിനിരയാതെന്നും അതിനാല്‍ പെണ്‍കുട്ടി ശിക്ഷയ്ക്ക് അര്‍ഹയാണെന്നുമാണ് കോടതി പറയുന്നത്.

2006 ലാണ് 19 കാരിയെ ഏഴംഗ സംഘം ക്രൂരമായ ബലാത്സംഗത്തിന്‌ ഇരയാക്കിയത്. സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി തനിച്ച്‌ പുറത്ത്‌ പോയ സമയത്താണ്‌ സംഭവം നടന്നത്. സുഹൃത്തിനെ കാണുന്നതിനിടയില്‍ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന്‌ ബലമായി കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ ഒരു പ്രദേശത്ത്‌ കൊണ്ടുപോയി മറ്റ്‌ അഞ്ചുപേര്‍ കൂടി ചേര്‍ന്ന്‌ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. എന്നാല്‍ ബലാത്സംഗത്തേക്കാള്‍ നിയമത്തെ വകവയ്ക്കതെ തനിച്ചു പുറത്ത്‌ പോയെന്ന കുറ്റത്തിനാണ്‌ സംഭവത്തില്‍ സൗദിയിലെ ശരിയത്ത്‌ നിയമം പ്രധാന്യം നല്‍കിയത്‌. ഇതോടെ വിചാരണ കോടതി 90 ചാട്ടയടിയാണ് ആദ്യം വിധിച്ചത്.

ഇതിനെതിരെ സൌദി ജനറല്‍ കോടതിയില്‍ അപ്പീല്‍ പോയതോടെ ശിക്ഷ ആറുമാസം തടവും 200 ചാടയടിയുമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. പീഡനത്തിരയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ഇരിക്കുമ്പോളും ചാട്ടയടിയും തടവും വിചാരണക്കോടതി വിധിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കൂട്ട ബലാത്സംഗ സംഭവത്തില്‍ കുറ്റം ഇരയുടെ മേല്‍ ചുമത്തുകയും ശിക്ഷ ഇരട്ടിപ്പിക്കുകയും ചെയ്തതോടെ സൗദി അറേബ്യയ്‌ക്ക് എതിരേ ഇന്റര്‍നെറ്റില്‍ വന്‍രോഷമാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായി മാറിയയതോടെ പുരുഷന്മാര്‍ കൂടെയില്ലാതെ പുറത്തിറങ്ങിയ പെണ്‍കുട്ടിയുടേതാണ്‌ കുറ്റമെന്നായിരുന്നു സൗദി സര്‍ക്കാരിന്റെ നിലപാട്‌. ഇസ്‌ളാമിക നിയമത്തിന്‌ കീഴില്‍ വനിതകള്‍ വിവേചനത്തിന്‌ ഇരയാകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഇതെന്ന നിലയിലാണ്‌ പാശ്‌ചാത്യ മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്യുന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :