ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (16:30 IST)
രാജ്യ മനസാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളിലൊരാള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന പരാമര്‍ശവുമായി രംഗത്ത്. കേസിലെ പ്രതിയായ മുകേഷ് സിംഗ് എന്ന ആളാണ് പരാമര്‍ശം നടത്തിയത്. ബിബിസിയുടെ ഡോക്യുമെന്ററിക്കായി നല്‍കിയ അഭിമുഖത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി സംസാരിച്ചത്.
ബലാത്സംഗം ഉണ്ടാകുന്നതിന് കാരണക്കാര്‍ ആണുങ്ങള്‍ അല്ലെന്നും. ബലാത്സംഗം ചെയ്യപ്പെടാതിരിക്കേണ്ടതിന്റെ ഉത്തരവാദിത്തം പെണ്ണുങ്ങള്‍ക്കാണെന്നും ഇയാള്‍ പറയുന്നു. ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ കൊല ആക്സിഡന്റാണെന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്‍.
ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അവള്‍ എതിര്‍ക്കാന്‍ പാടില്ലായിരുന്നു ബലാത്സംഗത്തിന് അനുവദിച്ചിരുന്നെങ്കില്‍
കാര്യം കഴിയുമ്പോള്‍ അവളെ വിടുമായിരുന്നെന്നും. അവളുടെ കൂടെയുള്ളവനെ മാത്രമേ തല്ലുകയുണ്ടായിരുന്നുള്ളുവെന്നും ഇയാള്‍ പറയുന്നു.
ഒരു കൈ മാത്രമടിച്ചാല്‍ ശബ്ദമുണ്ടാവുകയില്ല. മാന്യരായ പെണ്‍കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം റോഡില്‍ കറങ്ങി നടക്കില്ല. പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത് വീട്ടു ജോലിയാണ്. കറങ്ങിനടത്തവുംഡിസ്‌കോയ്ക്ക് പോകലുമല്ല. ആകെ 20 ശതമാനം സ്ത്രീകളെ നല്ലവരായുള്ളു' അഭിമുഖത്തില്‍ ഇയാള്‍ പറയുന്നു.
2012 ഡിസംബര്‍ 16നാണ് ലോകത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗം നടന്നത്. സംഭവത്തെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഉയര്‍ന്നത്. കേസില്‍ പ്രതികളായ രാം സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ മൂന്നു വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയയ്ക്കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.